എന്നാൽ അവനിലെ നന്മ നാട്ടുകാർക്ക്‌ തിരിച്ചറിയാനായില്ല


കാളിദാസ് നായകനായി എത്തിയ പാവക്കതൈ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, താൻ പോലുമറിയാതെ സ്വഭാവത്തിൽ വന്നുചേർന്ന ഒരു പ്രത്യേകതയുടെ പേരിൽ ഉപ്പ മർദ്ദിക്കുമായിരുന്നെങ്കിലും.

ഉമ്മ പോലും ചിലപ്പോൾ ശപിച്ചിരുന്നെങ്കിലും. നാട്ടുകാർ കളിയാക്കുമായിരുന്നെങ്കിലും, വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി സത്താർ ജീവിച്ചു. എന്നാൽ താൻ സ്നേഹിച്ച തന്റെ പ്രിയപ്പെട്ടവരുടെ കൈകൾ തന്നെ തന്റെ ജീവനെടുക്കുമെന്ന് ആ പാവം ഒരിക്കലും ചിന്തിച്ചുകാണില്ല. വീട്ടിൽ ശപിക്കപ്പെട്ടവൻ ആയിട്ടും, എല്ലാവരുടെയും പരിഹാസപാത്രമായിട്ടും.

സ്നേഹിച്ച ആൾ അവഗണിച്ചിട്ടും പരാതിയൊന്നുമില്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കാൻ സത്താർ ശ്രമിച്ചു. എന്നാൽ അവനിലെ നന്മ നാട്ടുകാർക്ക്‌ തിരിച്ചറിയാനായില്ല. അവർ അവസാനം ആ പാവത്തിനെ കൊന്നുകളയുന്നു. കാളിദാസ് ന്റെ ഫിൽമോഗ്രഫിയിലെ ഏറ്റവും നല്ല റോൾ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന റോൾ ആണ് പാവയ്കഥകളിലെ സത്താർ.

വലിയ സ്റ്റാറുകളുടെ സിനിമകളെ മാറ്റി നിർത്തിയാൽ, ഇപ്പോൾ വെറും ബി ഗ്രേഡ് മൂവീസ് ഇറക്കുന്ന മോളിവുഡ് ഇൽ വരാതെ തമിഴ് ഇൽ തന്നെ നിന്നാൽ നല്ല ഉയരങ്ങൾ കീഴടക്കാൻ സാധിക്കുന്ന നടൻ ആണ് കാളിദാസ്. ഹാൻഡ്സം ആണ്, നല്ല ഉയരം ഉണ്ട്, ടാലന്റഡ് ആണ്, മാത്രമല്ല തമിഴ് കാളിക്ക് മാതൃഭാഷ പോലെയുമാണ്. തമിഴിൽ നല്ല ഒരു കരിയർ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു എന്നുമാണ് പോസ്റ്റ്.

ബോഡി ബിൽഡ് ചെയ്തു കട്ട താടി വെച്ചാൽ സൂപ്പർ ആയിരിക്കും. താടി വെച്ചവർക്ക് പ്രത്യേക ലുക്ക് ആണ്, അയാൾക്ക് തമിഴ് ഗേൾസിന്റെ ഇടയിൽ നല്ല ഫാൻ ബേസ് ഉണ്ട്, ഹീറോ മെറ്റീരിയൽ അല്ല എന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്, തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.