കലാഭവൻ നവാസിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സഫ്‌വാൻ സി ആർ പി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു നല്ല സ്റ്റാർ ആവാനുള്ള ഐറ്റംസ് ഒക്കെ കയ്യിൽ ഉള്ള ആളായിരുന്നു കലാഭവൻ നവാസ്. കാണാൻ നിലവിലെ ഒരുപാട് മെയിൻ താരങ്ങളെക്കാൾ ഭംഗി യും.
നല്ല വോയിസ് മോഡ്ലേഷൻ ഉം ഒക്കെയായി നല്ലൊരു സ്റ്റാർ മെറ്റീരിയൽ. ഒരുപക്ഷെ ജയറാമിനെ പോലെയോ ദിലീപിനെ പോലെയോ കോമെടി ടൈമിംഗ് ഉള്ള മുൻനിരാ നടനാവേണ്ട ആൾ. മിമിക്രി താരമായത് കൊണ്ടോ ചെറിയ നടന്മാരുമായുള്ള കൂട്ടുകെട്ട് കൊണ്ടോ ആവാം അദ്ദേഹം ചെറിയ ലെവലിൽ ഒതുങ്ങിപോയത്. അല്ലെകിൽ സ്വന്തം കഴിവിനെ കുറിച്ചുള്ള അറി വ്കേടുമാവാം എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. അതിനു നന്നായി കഷ്ടപ്പെടണം മച്ചു ജയറാം നല്ല ലുക്ക് എങ്കിലും ഉണ്ടായിരുന്നു ദിലീപ് അത് ഉണ്ടായിരുന്നില്ല പക്ഷെ രണ്ട് പേരും നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട് ഒരു സോളോ ഹീറോ ആകുന്നതിനു മുൻപ് ദിലീപ് ചെറിയ വേഷം കേറി പിന്നെ ഇൻഡസ്ട്രിയിലെ സകല ആളുകളുടെ സഹനടൻ ആയി സുധീഷ്, വിജയകുമാർ.
വിജയരാഖവൻ, മനോജ്, കെ ജയൻ, പ്രേമം കുമാർ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്, ഗോപ്പി, ജയറാം അങ്ങനെ സകല ആളുകളുടെ സഹനടൻ റോൾ ചെയ്ത ശേഷം ആണ് ദിലീപ് സ്വയം establish ചെയ്യുന്നത് അതും തന്നെ വച്ചു എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന ബോധം വച്ച് അഭിനയിക്കാൻ ഉള്ള കഴിവ് ഉണ്ടേൽ സ്വയം അവസരം തേടി വരും തന്റെ ആഗ്രഹം സാധിക്കാൻ ഈഗോ ഒഴിവാക്കി കഠിനമായി പരിശ്രമിച്ചാൽ നേടാൻ പറ്റാത്ത ഒന്നും ഈ ലോകത്തു ഇല്ല വിജയത്തിലേക്ക് കുറുക്ക് വഴികൾ ഇല്ല സ്വയം വഴി ഉണ്ടാക്കി പോവുകയാണ് വേണ്ടത് എന്നാണ് ഒരു ആരാധകൻ കമെന്റ് ചെയ്തത്.