ജീവിതത്തിലെ പുതിയ അദ്ധ്യായത്തിലേക്ക് കടക്കാൻ ഒരുങ്ങി കാജലും ഗൗതമും

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരസുന്ദരികളിൽ ഒരാൾ ആണ് കാജൽ അഗർവാൾ. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ച് തീർത്തത്. തെന്നിന്ത്യയിൽ ഉയർന്ന പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് കാജൽ. തെന്നിന്ത്യയിലെ തന്നെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരം തെന്നിന്ത്യയ്ക്ക് പുറമെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ കാജൽ ഭാഗ്യ നായിക എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. തമിഴിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങൾ ആയ വിജയിക്കും സൂര്യയ്ക്കും ഒപ്പമെല്ലാം നായിക വേഷം ചെയ്യാനും താരത്തിന് കഴിഞ്ഞു.

കഴിഞ്ഞ വര്ഷം ആയിരുന്നു താരം വിവാഹം കഴിച്ചത്. ഏഴു വർഷത്തിൽ കൂടുതൽ അടുത്തറിയാവുന്ന സുഹൃത്തിനെ ആണ് കാജൽ ജീവിത പങ്കാളിയാക്കി കൂടെ കൂട്ടിയത്. 2020 ഒക്ടോബര്‍ മുപ്പതിനായിരുന്നു ഗൗതം കിച്ച്‌ലുവും കാജല്‍ അഗര്‍വാളും വിവാഹിതരാകുന്നത്. ആർഭാട പൂർവം നടക്കേണ്ട വിവാഹം ആയിരുന്നുവെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ ആയിരുന്നു ഇരുവരും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷം ആക്കിയിരുന്നു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഹണിമൂൺ വിശേഷങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ട് കാജലും എത്തിയിരുന്നു. വളരെ വലിയ സ്വീകാര്യത ആണ് ഈ ചിത്രങ്ങൾക്കൊക്കെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. വിവാഹത്തിരക്കുകൾക്ക് പിന്നാലെ കാജൽ വീണ്ടും അഭിനയത്തിലേക്ക് കടന്നിരുന്നു.

ഇപ്പോഴിതാ കാജലിന്റേതായി ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. ഇരുവരും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാണത് ഇതിനു മുന്പും ഇത്തരം വാർത്തകൾ പ്രചരിച്ചതിനാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ എത്രമാത്രം സത്യമുണ്ടെന്നു ആരാധകർക്കും സംശയം ആണ്. ഇതിനു മുൻപ് ഇത്തരം വാർത്തകൾ വന്നപ്പോൾ എല്ലാം അത് വ്യാജമെന്ന് പറഞ്ഞുകൊണ്ട് താരങ്ങൾ തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് ഇത് വരെ ഇരുവരുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പറയുന്നത് താൻ ഗര്‍ഭിണി ആയെന്ന് സ്ഥിരീകരിച്ചതോടെ നേരത്തെ കരാറിലെത്തിയ സിനിമകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നാണ്. എന്നാൽ ഈ വാർത്തകളിൽ പ്രതികരണവുമായി കാജൽ ഇത് വരെ എത്തിയിട്ടില്ല.

ഇപ്പോൾ കാജൽ ആചാര്യ, ഗോസ്റ്റ് എന്നീ ചിത്രങ്ങൾ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ അണിയറ പ്രവര്‍ത്തകരോട് താൻ ഭാഗമായുള്ള രംഗങ്ങൾ നേരുത്തെ തന്നെ തീർക്കാൻ കാജൽ ആവശ്യപ്പെട്ടതായും വാർത്തകൾ വരുന്നുണ്ട്. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മുമ്പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് അത് തെറ്റാണെന്ന് താരങ്ങള്‍ വ്യക്തമാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു വ്യാജ പ്രചരണമാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ ആണോ അതോ സത്യം തന്നെ ആണോ എന്ന് ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

Leave a Comment