മലയാളത്തിലെ യുവ സംവിധായകരിലെ ഏറ്റവും മികച്ച ഒരാളാണ് ബേസിൽ


നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മിഥുൻ പ്രകാശ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ന്റെ പൊന്ന് ബേസിൽ ജോസേഫേ. നല്ല സിനിമകൾ മാത്രം തിരഞ്ഞ് പിടിച്ച് ചെയ്യാൻ എന്ത് മെഷീനാണ് നിങ്ങടെ കയ്യിൽ ഉള്ളത്. കഠിന കഠോരമീ അണ്ഡകടാഹം.

നല്ല ഒന്നാന്തരം ഇമോഷണൽ ഫീൽഗുഡ് ഡ്രാമ. ബേസിൽ ജോസഫിനെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്ന് എനിക്ക് അറിയില്ല.. തൊട്ടതെല്ലാം പൊന്നാക്കാൻ ഒരു പ്രത്യേകം കഴിവ് പുള്ളിക്ക് ഉണ്ട്. മലയാളത്തിലെ യുവ സംവിധായകരിലെ ഏറ്റവും മികച്ച ഒരാളാണ് ബേസിൽ. അതിന് പുറമേയാണ് നടൻ എന്ന നിലയിൽ കിടിലൻ സിനിമകൾ പുള്ളി മലയാളികൾക്ക് സമ്മാനിക്കുന്നത്.

കഠിന കഠോരമീ അണ്ഡകടാഹം പറയുന്നത് ബച്ചു എന്ന യുവാവിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ്.ബച്ചു ഒരു സാധാരണക്കാരനാണ്. ഒരുപാട് ബിസിനസുകൾ ട്രൈ ചെയ്തിട്ടും ഒന്നിലും വിജയിക്കാതെ കടവും കുടുംബ പ്രശ്നങ്ങളുമൊക്കെയായി നടക്കുന്ന ഒരു സാധാരണക്കാരൻ. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ബച്ചുവിനെപ്പോലുള്ള ആളുകളെ തീർച്ചയായും നമുക്ക് കാണാൻ കഴിയും.

പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നതെങ്കിലും ഏതൊരാൾക്കും ഈ സിനിമ സ്വന്തം ജീവിതത്തോട് കണക്ട് ചെയ്യാൻ സാധിക്കുമെന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. ബച്ചുവായി ബേസിൽ ജോസഫിന്റെ പ്രകടനം എടുത്തു പറഞ്ഞെ മതിയാകൂ ഇമോഷണൽ സീനുകളിലൊക്കെ ബേസിൽ എന്ന നടൻ എത്രമാത്രം റ്റാലന്റഡ് ആണെന്ന് പുള്ളി തെളിയിക്കുന്നുണ്ട്.

ബേസിൽ പൊതുവേ ചെയ്യാറുള്ളത് ഫാമിലി ഫൺ എന്റർടൈനറുകളാണെങ്കിൽ ഈ സിനിമയിലൂടെ അത് മാറ്റി കുടിക്കുന്നുണ്ട്. സിനിമയിൽ ഫൺ ഇല്ല എന്റർടൈൻമെന്റും ഇല്ല. ഇത് 100% മനസ് കൊണ്ട് കാണേണ്ട ഒരു ചിത്രമാണ്. ഒരിറ്റ് കണ്ണീരോടെയല്ലാതെ ചിത്രം കണ്ടു തീർക്കുകയെന്നതും അല്പം പ്രയാസമാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.