നിങ്ങൾ ഒരു നടി ആണെങ്കിൽ ആളുകൾ നിങ്ങളെ മാത്രമായിരിക്കും കുറ്റം പറയുന്നത്

മലയാളികൾക്ക് ഏറെ  പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് ജ്യോതിർമയി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ കുറച്ച് വര്ഷങ്ങളായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അഭിനയത്തിൽ സജീവമായിരുന്ന സമയത്ത് താരം അഭിനയിച്ചിരുന്ന ചിത്രങ്ങൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. 2000 ൽ പൈലറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ജ്യോതിർമയിക്ക് കഴിഞ്ഞു. നായികയായും കൂട്ടുകാരിയാണ് എല്ലാം താരം  മലയാളികളുടെ ശ്രദ്ധ നേടിയെടുത്തു. എന്നാൽ സംവിധായകൻ അമൽ നീരദുമായുള്ള വിവാഹശേഷം താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ആദ്യ വിവാഹം പരാചയമായതോടെ വിവാഹ മോചിതയായ താരം പിന്നീട് 2015 ൽ ആണ് അമൽ നീരദിനെ വിവാഹം കഴിക്കുന്നത്.

Jyothirmayi Photo

ഇപ്പോൾ ആദ്യ വിവാഹമോചന സമയത്ത് താൻ നേരിട്ട പ്രേശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജ്യോതിർമയി. വളരെ അധികം വിഷമഘട്ടത്തിൽ കൂടിയാണ് ആ സമയങ്ങളിൽ താൻ കടന്ന് പോയത് എന്നാണ് ജ്യോതിർമയി പറയുന്നത്. പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് . നമ്മുടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെങ്കിൽ പോലും നമ്മൾ ഒരു നടിയായതിന്റെ പേരിൽ ആളുകൾ നമ്മളെയായിരിക്കും തെറ്റുകാരിയായി ചിത്രീകരിക്കുക. പലപ്പോഴും നമ്മുടെ ഭാഗം ആരും ശ്രദ്ധിക്കാതെ പോകുകയാണ് പതിവ്. എത്ര ബോൾഡ് ആയി പെരുമാറുന്നവർ ആയാലും ഇത്തരം ഒരു സാഹചര്യത്തിൽ കൂടി കടന്ന് പോകുമ്പോൾ മാനസികമായി തകർന്നു പോകുകയാണ് ചെയ്യാറുള്ളത്.

എന്നുകരുതി ഇപ്പോഴും തളർന്നു കരഞ്ഞു നിലവിളിച്ച് ഇരിക്കുകയായിരുന്നു എന്നല്ല അതിന്റെ അർഥം. എന്നാൽ മാനസികമായി ഒരുപാട് തളർന്നു പോയ സമയം ആയിരുന്നു അത്. അപ്പോഴെല്ലാം എല്ലാ വിധ പിന്തുണയും നൽകി കൂടെ നിന്നത് അമൽ ആയിരുന്നു. ആദ്യമൊക്കെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് പരസ്പ്പരം ബഹുമാനം കൊടുക്കാൻ തുടങ്ങി. പിന്നീടാണ് എന്തുകൊണ്ട് ഒന്നിച്ച് ജീവിച്ചുകൂടാ എന്ന ചിന്തയിൽ ഞങ്ങൾ എത്തിയത്.  എന്റെ അവസ്ഥ ഓർത്ത് അമ്മയും ഒരുപാട് തകർന്നിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് അമലിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും ഒരുപാട് സന്തോഷമായി. അമലിന്റെ വീട്ടുകാർക്കും അങ്ങനെ തന്നെ ആയിരുന്നു. അതോടെ ഞങ്ങൾ വിവാഹിതർ ആകാൻ തീരുമാനിക്കുകയായിരുന്നു. വളരെ ലളിതമായ രീതിയിൽ തന്നെയാണ് ഞങ്ങൾ വിവാഹിതർ ആയതും.

Leave a Comment