സൂര്യ പ്രൊപ്പോസ് ചെയ്ത ഉടൻ തന്നെ ഞാൻ മറുപടി നൽകുക ആയിരുന്നു

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് ജ്യോതിക. സ്‌ക്രീനില്‍ പ്രണയ ജോഡികളായി കൈയ്യടി നേടിയ ഇരുവരും ജീവിതത്തിലേക്ക് ആ പ്രണയം പകര്‍ത്തുകയായിരുന്നു. ഇവരുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. മക്കളായ ദിയയും ദേവുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ജ്യോതികയ്ക്ക് ലഭിച്ചത്. ജ്യോയുടെ വരവിനെ സ്വാഗതം ചെയ്ത് സൂര്യയും കുടുംബവും എത്തിയിരുന്നു. ജ്യോതികയുടെ സിനിമ നിര്‍മ്മിച്ചത് സൂര്യയായിരുന്നു. ഇപ്പോൾ ര്യയുമായുള്ള വിവാഹത്തേക്കുറിച്ചും തുറന്നുപറയുകയാണ് ജ്യോതിക, സൂര്യയാണ് ആദ്യമായി ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്. എന്നെ ഇഷ്ടമാണോയെന്ന് തിരിച്ചു ചോദിച്ചു, പെട്ടെന്ന് തന്നെ അതേയെന്ന് വ്യക്തമാക്കി. വീട്ടില്‍ പറഞ്ഞ ശേഷം അടുത്തമാസത്തിലായിരുന്നു വിവാഹം. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. പത്തു വര്‍ഷം കൊണ്ട് ഏറെ പണമുണ്ടാക്കിയെങ്കിലും ഷൂട്ടിങ്ങ് ഞാന്‍ മടുത്തിരുന്നു. ഇപ്പോള്‍ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കി.

തന്റെ പുതിയ ചിത്രമായ ഉടന്‍പിറപ്പിന്റെ വിശേഷങ്ങള്‍ പങ്കിട്ടും താരം എത്തിയിരുന്നു, ഡും ഡും ഡുമിന് ശേഷം വീണ്ടും ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ജ്യോതിക. ആമസോണ്‍ പ്രൈമും 2ഡി എന്റര്‍ടൈന്‍മെന്‍സും ചേര്‍ന്നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്. ഇറ ശരവണന്റെ ചിത്രത്തില്‍ ശശികുമാര്‍, സമുദ്രക്കനി, കലൈശരണ്‍, സൂരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ ജീവിതത്തില്‍ നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഈ കഥാപാത്രത്ത അവതരിപ്പിക്കാന്‍ പ്രചോദനമേകിയതെന്ന് ജ്യോതിക പറയുന്നു.സൂര്യയുടെ അമ്മ ഉള്‍പ്പടെ നിരവധി വനിതകളാണ് തന്നെ ആ വേഷം ഗംഭീരമാക്കാനായി സഹായിച്ചത്. 15 വര്‍ഷത്തിലധികമായി സൂര്യയുടെ അമ്മയെ അറിയാം. കോയമ്പത്തൂരിനടുത്തുള്ള ചെറിയൊരു ഗ്രാമത്തിലാണ് സൂര്യയുടെ കുടുംബക്കാര്‍ താമസിക്കുന്നത്. അവിടെയുള്ളവരും തനിക്ക് ഇന്‍സ്പിരേഷനായിട്ടുണ്ട്. മുന്‍പൊരിക്കലും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായതിനാലാണ് താന്‍ ഈ ചിത്രം തിരഞ്ഞെടുത്തതെന്നും ജ്യോതിക പറയുന്നു.

വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ശക്തമായ വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ജ്യോതിക നേരത്തെ തെളിയിച്ചിരുന്നു. 90 ശതമാനം സ്ത്രീകളും പൊതുവെ നിശബ്ദരായിരിക്കും, എന്നാല്‍ നല്ല ശക്തരും. കരിയറിലെ മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ഉടന്‍പിറപ്പിലേതെന്നും ജ്യോതിക പറയുന്നു. ജ്യോതികയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും ശക്തമായ പിന്തുണയാണ് ഇരുകുടുംങ്ങളും നല്‍കുന്നത്. എല്ലാത്തിലും പെര്‍ഫെക്റ്റാണ് സൂര്യയെന്നാണ് ജ്യോതിക പറയാറുള്ളത്. തിരിച്ചുവരവിനായി തന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. താന്‍ ലൊക്കേഷനിലേക്ക് പോവുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം ചെയ്ത് അവരുടെ കൂടെ തന്നെയുണ്ടാവാറുണ്ട് അദ്ദേഹമെന്നും ജ്യോതിക പറഞ്ഞിരുന്നു.