ജൂലൈ നാലിന് സിനിമ ഇറക്കിയാൽ വിജയിക്കുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു


ഉദയ് കൃഷ്ണയുടേയും സിബി കെ തോമസിന്റെയും തിരക്കഥയിൽ ജോഷി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ജൂലൈ നാല്. ദിലീപ് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ റോമ ആയിരുന്നു താരത്തിന്റെ നായികയായി എത്തിയത്. ഇവരെ കൂടാതെ സിദ്ധിഖ്, ദേവൻ, വിജയ രാഘവൻ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ലക്ഷ്മി രാമകൃഷ്ണ, റിയാസ് ഖാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം എന്നാൽ തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വി കെ നവനീത് മേനോൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജോഷിയുടെ സംവിധാനത്തിൽ 2007 ൽ ഇറങ്ങിയ ഒരു കിടിലൻ എൻ്റർടൈനർ. ഉദയകൃഷ്ണ സിബി കെ തോമസാണ് തിരക്കഥ. ഭൂരിഭാഗം പേർക്കും ഈ സിനിമ ഇഷ്ട്ടമായിരിക്കും. പക്ഷെ അന്ന് ഈ സിനിമ തീയേറ്ററിൽ പരാജയപ്പെട്ടു.

പിന്നീട് സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുകയും ഈ പടത്തിന് കൂടുതൽ ജനപ്രിയത ലഭിക്കുകയും ചെയ്തു. ഔസേപ്പച്ചനാണ് മ്യൂസിക് ചെയ്തത്. പാട്ടുകളെല്ലാം മികച്ചതായിരുന്നു. ദിലീപ്, റോമ, സിദ്ധിഖ്, ദേവൻ, റിയാസ് ഖാൻ തുടങ്ങി അഭിനയിച്ചവരെല്ലാം മികച്ച പ്രകടനമായിരുന്നു. അഫ്സൽ പാടിയ ” കാട്ടുപൂച്ച കുറുമ്പി ” , വിനീത് ശ്രീനിവാസൻ പാടിയ ” ഒരു വാക്കു മിണ്ടാതെ ” എന്ന പാട്ടുകൾ അന്ന് വലിയ ഓളമുണ്ടാക്കിയിരുന്നു എന്നുമാണ് പോസ്റ്റ്.

പറക്കും തളിക, മീശമാധവൻ, സി ഐ ഡി മൂസ എന്നീ സിനിമകൾ ജൂലൈ 4 ന് റിലീസ് ചെയ്ത് ഹിറ്റായി എന്ന അന്ധവിശ്വാസം കൊണ്ട് ജൂലൈ 4ന് റിലീസ് ചെയ്യാൻ വേണ്ടി തട്ടിക്കൂട്ടിയ സിനിമ, ഇതിൽ എംജി ശ്രീകുമാർ പാടിയ ഒരു ബ്യൂട്ടിഫുൾ സോങ് ഉണ്ട് വാകമരത്തിന് കൊമ്പിൽ ഇരുന്നൊരു അങ്ങനെ ഒരു സോങ്, ജ്യോൽസ്ന പാടിയ ഒരു കിടിലൻ പാട്ട് കൂടെ ഉണ്ട്..എപ്പോ വന്നാലും ഒരു മടുപ്പില്ലാതെ കണ്ട് തീർക്കുന്ന ഒരു പടമാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.