താൻ ആരാ എന്നെ ഭരിക്കാൻ എന്നൊക്കെ അമ്മ പറയുമായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായപ്രിയങ്കരിയായ താരമാണ് ജൂഹി. ഒരു പക്ഷെ ലെച്ചു എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് താരത്തെ വളരെ പെട്ടന്ന് മനസ്സിലാക്കു. കാരണം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ജൂഹി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. വളരെ പെട്ടന്നു തന്നെ താരം പ്രേഷകരുടെ ശ്രദ്ധനേടുകയായിരുന്നു. പരമ്പരയിലെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ജൂഹി സ്വന്തമാക്കിയത്.  പരമ്പരയിൽ ലെച്ചുവിന്റെ വിവാഹം മെഗാ എപ്പിസോഡ് ആയി ആണ് അണിയറപ്രവർത്തകർ ഒരുക്കിയത്. എന്നാൽ വിവാഹ  ശേഷമുള്ള ഒന്ന് രണ്ടു എപ്പിസോഡുകളിൽ അഭിനയിച്ചതിന് ശേഷം ലെച്ചു പരമ്പരയിൽ നിന്നും അപ്രത്യക്ഷം ആകുകയായിരുന്നു. ലെച്ചുവിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെയും നിരാശർ ആക്കിയിരുന്നു. പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു എങ്കിലും ലെച്ചു സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. അടുത്തിടെ അപകടത്തിൽ ജൂഹിയുടെ ‘അമ്മ മരണപ്പെട്ടത് വലിയ വാർത്ത ആയിരുന്നു.

അമ്മയുടെ വിയോഗത്തിന് ശേഷം കുറച്ചു നാളുകൾ ഇടവേള എടുത്ത ജൂഹി അഭിനയത്തിലേക്ക് വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ജൂഹി. ജൂഹിയുടെ വാക്കുകൾഇങ്ങനെ, ‘അമ്മ എന്നോട് ഇപ്പോഴും പറയുന്ന ഒരു കാര്യം ആയിരുന്നു ഒരിക്കലും ഡിപെൻഡന്റ് ആകരുത് എന്ന്. ‘അമ്മ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. പപ്പാ പോയതിനു ശേഷം പപ്പയുടെ ബിസിനെസ്സ് നോക്കി നടത്തിയതും ഞങ്ങളുടെ കാര്യങ്ങൾ നോക്കിയതും എന്റെ ഡേറ്റ് ഷീറ്റ് വരെ നോക്കിക്കൊണ്ടിരുന്നത് ‘അമ്മ ആയിരുന്നു. ശരിക്കും ഇപ്പോൾ ഷൂട്ട് കഴിഞ്ഞു ഫ്‌ളാറ്റിൽ വരുമ്പോൾ എനിക്ക് ഇഷ്ടപെട്ടത് ഒക്കെ ഉണ്ടാക്കി ‘അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നെങ്കിലോ എന്ന് വെറുതെ ആലോചിക്കാറുണ്ട്. അമ്മയും ഞാനും സുഹൃത്തുക്കളെ പോലെ ആയിരുന്നു. എഡോ എന്നെക്കെ ആയിരുന്നു ഞങ്ങൾ പരസ്പ്പരം വിളിച്ചിരുന്നത്.

ദേക്ഷ്യപ്പെടുമ്പോൾ ഇയാള് പോടോ, ഇയാൾ ആണ് എന്റെ കാര്യത്തിൽ ഇടപെടാൻ എന്നൊക്കെ ‘അമ്മ ചോദിക്കും. അപ്പോൾ ഞാനും തിരിച്ച് പറയുമായിരുന്നു. ‘അമ്മ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. കോവിഡ് നിബന്ധനകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അമ്മയ്ക്ക് ഷൂട്ടിന് വരാൻ പറ്റിയില്ല. ഇടയ്ക്ക് ‘അമ്മ വിളിച്ച് ആഹാരം കഴിച്ചോ? ഒരുപാട് വെള്ളം കുടിക്കണം എന്നുമൊക്കെ പറയുമായിരുന്നു. അന്ന് ആ കോൾ ഞാൻ ഒരു തമാശയ്ക്ക് റെക്കോഡ് ചെയ്തു വെച്ച്. എന്നാൽ ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ റെക്കോർഡ് എടുത്ത് കേട്ടുകൊണ്ടിരിക്കുമെന്നും ജൂഹി പറഞ്ഞു.