പുഴക്കരയിൽ കുടയും പിടിച്ച് ജോമോൾ, കമെന്റുമായി സോഷ്യൽ മീഡിയ

ഇന്ന് സോഷ്യൽ മീഡിയകളിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്, സൈബർ ഇടങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ജോമോൾ ജോസഫ്, തന്റെ നിലപാടുകൾ യാതൊരു മടി കൂടാതെയും വിളിച്ച് പറയാറുണ്ട്, നിലപാടുകൾ പേടിയില്ലാതെ തുറന്നു പറയുന്ന വ്യക്തി എന്ന നിലയിൽ ആണ് ജോമോൾ ഏറെ ശ്രദ്ധ നേടിയതും, രാഷ്ട്രീയപരമായി ആണെങ്കിലും വ്യക്തിപരമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ ആരുടെയും മുഖം നോക്കാതെ ജോമോൾ പറയാറുണ്ട്. ആ കാരണത്താൽ തന്നെ സൈബർ ലോകത്ത് നിരവധി വിമര്ശനനം നേരിടുന്ന ഒരാൾ കൂടിയാണ് ജോമോൾ, അതിനൊന്നും യാതൊരു വിലയും കൊടുക്കാതെയാണ് ജോമോൾ മുന്നോട്ട് പോകുന്നത്, സമൂഹത്തിൽ ശ്രദ്ധിക്കപെടാതെ പോകുന്ന കാര്യങ്ങൾക്ക് വരെ താരം ഏറെ വിമർശനവുമായി എത്താറുണ്ട്.

തന്റെ നിലപാടുകൾ എന്ത് തന്നെ ആയാലും ഒരു മടിയും ഇല്ലാതെ ജോമോൾ വെട്ടിത്തുറന്നു പറയാറുണ്ട്, അത്കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങൾ ജോമോള്ക്ക് കൂട്ടായി ഉണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ജോമോൾ, സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിഷയങ്ങളെകുറിച്ചാണ് ജോമോൾ കൂടുതലായും പറയാറുള്ളത്, സോഷ്യൽ മീഡിയയിൽ സജീവമായ ജോമോൾ ഇടക്ക് ഫോട്ടോഷൂട്ടുമായി എത്താറുണ്ട്, അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ജോമോൾ ഈത്തവണ, അല്പം ന്യുഡിറ്റി ഉള്ള ചിത്രങ്ങൾ ജോമോൾ പങ്കുവെച്ചിരിക്കുന്നത്, പുഴക്കരയിൽ നഗ്നയായി കുടയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് ജോമോൾ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്, നിരവധി വിമർശനങ്ങളും മോശം കമെന്റുകളും ചിത്രങ്ങൾക്ക് ഉയരുന്നുണ്ട്.

പെണ്ണും കുടയും.. ആവശ്യം വരുമ്പോഴൊക്കെ നീ കാല് പിടിക്കും. ഞാന്‍ കൂടെപ്പോരും.. എന്നിട്ടോ ഒന്ന് തോരുമ്പോഴേക്കും എവിടെയെങ്കിലും മറന്ന് വെക്കും.. എന്ന കാപ്ഷനൊപ്പമാണ് ജോമോൾ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതുകൊണ്ട് നിനക്ക് എന്ത് സുഖമാ കിട്ടുന്നത്,പ്രശസ്തി ആണോ ഉദ്ദേശിക്കുന്നത്,അതോ മറ്റു വല്ലതുമാണോ.ഒന്നുമല്ലെങ്കിലും നീനിൻറെ മക്കൾ ഇത് കാണുമ്പോൾ എന്തായിരിക്കും അവരുടെ അവസ്ഥ അതു മാത്രം നീ ചിന്തിക്കുക,ദയവു ചെയ്തു നിൻറെ മക്കളെ ഓർത്ത് ചെയ്യരുത് എന്ന് ഒരു അപേക്ഷ,അല്ലെങ്കിൽ നിനക്ക് കാണിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഒത്തിരി വേറെ പ്ലാറ്റ്ഫോം അവൈലബിൾ ഉണ്ടല്ലോ.നിൻറെ ഭർത്താവിനെ നമിക്കുന്നു.ഞാനും ഒരു പെണ്ണ് അതു കൊണ്ട് പറഞ്ഞു പോയതാ.കമൻറ് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക എന്നാണ് ഒരാൾ ചിത്രത്തിന് കമെന്റ് നൽകിയത്, Lisha Jose നിങ്ങൾക്ക് കാണണ്ട എങ്കിൽ block ചെയ്തു പൊയ്ക്കൂടേ, അല്ലേൽ unfollow എന്നൊരു option ഉണ്ടല്ലോ? എന്നാണ് അയാൾക്ക് ജോമോൾ നൽകിയ മറുപടി