സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോജു ജോർജ് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ആരാധകൻ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “സിനിമ മോശമാണെന്നു പറയാൻ. അല്ലെങ്കിൽ ഞങ്ങളുടെ ആസ്വാദനത്തെ വേണ്ടപോലെ രസിപ്പിച്ചില്ല എന്ന് പറയാനുള്ള റൈറ്റ് എല്ലാ പ്രേക്ഷകർക്കും ഉണ്ട്.”
“ഒരു പരിധിവിട്ടാല്‍ ആരായാലും റിയാക്ട് ചെയ്യും. ഒരു സിനിമ ഒരുപാട് പേരുടെ ജീവിതമാണ്. അതില്‍ ആവശ്യമില്ലാതെ കളിക്കരുതെന്നു മാത്രമേ ഞാന്‍ പറയൂ.” ജോജു ജോർജ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. പെട്രോൾ വില എത്ര കൂടിയാലും ഞാൻ അടിച്ചു കൊള്ളാം എന്ന് ഇദ്ദേഹം പണ്ട് പറഞ്ഞു. അപ്പോൾ എന്ത് കൊണ്ട് സാധാരണക്കാരുടെ പ്രശ്നം ആണ് വില വർദ്ധനവ് എന്ന് ഇദ്ദേഹം പറഞ്ഞില്ല.
അത് പോലെ കണ്ടാൽ മതി.. സിനിമ കൊണ്ട് അല്ല സാധാരണക്കാർ ജീവിക്കുന്നത്. ഇയാൾക്കു വേണേൽ നല്ല സിനിമ എടുക്കണം അപ്പോൾ ആളുകൾ കാണും, ആ പരിധി എവിടെ വരെ ആണെന്ന് കൂടെ വ്യക്തമായി പറയാണേൽ അവിടെ വെച്ച് നിർത്തി തരാം, ഉള്ള കാര്യമല്ലേ പറഞ്ഞത്..ഒരു പരിധി വരെ നമുക്ക് സിനിമ കൊള്ളില്ല എന്നു പറയാം. എന്നാൽ അയാളുടെ പേഴ്‌സണൽ കാര്യങ്ങൾ നോക്കി സിനിമയെ വിലയിരുത്തുന്ന ഒരു പ്രവണത ഈ ഇടെയായി.കണ്ടു വരുന്നുണ്ട്. അതു നല്ലതല്ല.
നല്ല പടം ആണേൽ ജയിക്കും. അത്ര തന്നെ. ഇങ്ങേരുടെ ജോസഫ് ഒക്കെ വിജയം കണ്ടത് ഓൺലൈൻ റിവ്യൂ കൊണ്ട് ആണ്, ഓഹോ ഇപ്പൊ അങ്ങനെ ആയോ? എന്നിട്ട് മട്ടാഞ്ചേരി ടീംസ് തന്നെ ആണല്ലോ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്, പലരുടെയും വിയർപ്പിന്റെ വിലയാണ്. അത് മറന്നു കളിച്ചാൽ പണി പമ്പരത്തിൽ കൊടുക്കും, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.