ഈ സ്ഥാനത്ത് വരാൻ ജോജു ജോർജിനോളം യോഗ്യതയുള്ള മറ്റേത് താരമുണ്ട്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജോജു ജോർജ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരത്തിന്റെ ഈ അടുത്ത സമയം മുതൽ ആണ് മലയാള സിനിമ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ തുടങ്ങിയത്. നിരവധി നല്ല കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ജോജുവിനെ തേടി വരുന്നത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ മനോഹരമാക്കി തന്നെ അവതരിപ്പിക്കാൻ ജോജുവിന് കഴിയുന്നുണ്ട്.

നിരവധി കഥാപാത്രങ്ങളെ ആണ് ജോജു ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സൂരജ് മോഹൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടിയും അല്ല മോഹൻലാലും അല്ല. നിലവിൽ മലയാള സിനിമയിൽ അഭിനയത്തിൻ്റെ കൊടുമുടിയിൽ നിൽക്കുന്നത് ജോജു ജോർജ്ജ് ആണ്. അന്യായം അണ്ണാ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ശരിക്കും പറഞ്ഞാൽ മമ്മൂക്കയെ റീപ്ലേസ് ചെയ്യാൻ പറ്റുന്ന ഒരാളായി പറയാം ജോജു. ഇക്കാ ഈ കാലയളവിൽ ചെയ്ത എല്ലാ കഥപാത്രങ്ങളും ഇയാൾ വെടിപ്പായി ചെയ്യും, ഈൗ കാര്യത്തിൽ മോഹൻലാൽ ഇപ്പോൾ വീക്ക് ആയതിനു മമ്മൂട്ടിയെയും കൂടെ കൂട്ടിയ ആ മനസ്സ്. അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, നൈസ് ആയിട്ട് മോഹൻലാലിന്റെ കൂടെ മമ്മൂട്ടിയേ അങ്ങ് തിരുകി, ആർക്കും സംശയം ഒന്നുമില്ലലോ അല്ലേ.

നിലവിൽ മലയാളത്തിലെ ഏറ്റവും നല്ല നടൻ മമ്മൂട്ടി അല്ല കഴിഞ്ഞ 5 വർഷത്തെ കണക്ക് എടുത്താൽ ജോജു, കുഞ്ചാക്കോ ബോബൻ ഇവർക്ക് താഴെ തന്നെ ആണ് മമ്മൂട്ടി.അല്ലെന്ന് പറയുന്നവർ ഇവിടെ വന്നു തെളിയിക്കു, ജോജു മികച്ച അഭിനേതാവാണ് പക്ഷേ ഈ താരതമ്യം അതിരു കടന്നുപോയി. ഓവർ ആക്കി ചളമാക്കാതെടെയ്, അനൂപ് മേനോൻ ഒക്കെ ജോർജോ ജോർജ് അഭിനയിക്കുന്നത് കണ്ടു പഠിക്കാൻ പറയണം. ഇരട്ട അടിപൊളി സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.