മനസ്സിൽ തട്ടുന്ന ഒരുപാട് സീനുകൾ ഉള്ള സിനിമയാണ് ജോണി വാക്കർ


മമ്മൂട്ടി നായകനായി 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ആണ്. മമ്മൂട്ടി, ജീത് ഉപേന്ദ്ര, കമൽ ഗൗർ, രഞ്ജിത, ജഗതി ശ്രീകുമാർ, ഗോപാൽ പൂജാരി, തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അരുൺ ബാബു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജോണി വാക്കർ തീയേറ്ററിൽ നല്ല ഓളം ഉണ്ടാക്കിയോ ഇല്ലയോ എന്ന് ഒന്നും എനിക്ക് അറിയില്ല. എന്നാൽ എന്റെ ആൾ ടൈം ഫേവറൈറ് ആണ് ജോണി വാക്കർ. ഒരുപാട് മനസ്സിൽ തട്ടുന്ന സീനുകൾ അതിൽ ഉണ്ട് അതേ പറ്റി പോസ്റ്റ് കണ്ടത് കൊണ്ട് മാത്രം ആണ് ഈ പോസ്റ്റിടാൻ എനിക്ക് തോന്നിയത്.

അതിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു കാരക്ടർ ആണ് കുട്ടപ്പായി. വളരെ കുറച്ചു സീനുകൾ മാത്രം ഉള്ളു എങ്കിലും കുട്ടപ്പായി തന്റെ വേഷം ഗംഭീരം ആകുന്നുണ്ട് കുട്ടപ്പായിയും അച്ചായനും ആ മലമുകളിലെ കോട്ടേജിൽ ഒറ്റക്ക് ഉള്ള ജീവിതം കോളേജിൽ അനിയനെ തിരക്കി പോയി തിരികെ കാണാത്ത തന്റെ അച്ചായനെ കാണാൻ വന്ന് ക്ലാസ് മുറിയിൽ തന്നെ കോലാഹലം ഉണ്ടാക്കി തന്റെ അച്ചായനോട് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു കുട്ടപ്പായി നടന്ന് അകലുന്ന ഒരു സീൻ ഉണ്ട് അത് നോക്കി മമ്മുക്കയുടെ എക്സ്പ്രെഷൻ ഉണ്ട്.

അത് പറയും അവർ തമ്മിൽ ഉള്ള റിലേഷൻ. കുട്ടപ്പായി എന്നാൽ സ്നേഹം എന്ന് കൂടി അർത്ഥം ഉണ്ട്. ക്ലൈമാക്സിൽ എല്ലാം നഷ്ടപ്പെട്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന കുട്ടപ്പായി എന്ന കാരക്ടർ നെ ആരും പെട്ടെന്നു മറക്കാൻ ഇടയില്ല എന്നുമാണ് പോസ്റ്റ്. ജോണിയുടെ മരണ ശേഷം അയാളുടെ സ്വത്ത് മുഴുവൻ കിട്ടിയ ആ പയ്യനാണ് ബെതലഹെമിലെ ഡെന്നിസ് ആയത്, ജോണി വാക്കർ എന്ന സിനിമയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേര് ഗിരീഷ് പുത്തഞ്ചേരിയുടെ താണ്.

അദ്ദേഹം മലയാള സിനിമയിൽ തന്റെ വരവ് അറിയിക്കുകയും അത് അരക്കിട്ടുറപ്പിക്കുകയും ചെയ്ത സിനിമയായിരുന്നു ജോണിവാക്കർ . പിന്നീട് അദ്ദേഹത്തിന്റെ മരണംവരെ അദ്ദേഹം റസ്റ്റ് എടുക്കുക എന്നല്ലാതെ റെസ്റ്റ് എടുക്കാൻ സിനിമാലോകം അദ്ദേഹത്തെ അനുവദിച്ചിട്ടില്ല, ഈ ഫിലിമിന്റ് രണ്ടാം ഭാഗം ആണ് സമ്മർ ഇൻ ബത്‌ലഹേം. കുട്ടപ്പായി ആണ് സുരേഷ് ഗോപി തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.