പ്രണവിനെ കുറിച്ചും കല്യാണിയെ കുറിച്ചും മനസ്സ് തുറന്ന് ജോണി ആന്റണി

മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമ രംഗത്തേക്ക് മക്കളും എത്തുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. ബോളിവുഡ് തുടങ്ങി മോളിവുഡിൽ വരെ ഇത് ഇന്ന് സാധാരണമായി നടക്കുന്നുണ്ട്. അഭിഷേക് ബച്ചൻ സൽമാൻ ഖാൻ അമീർ ഖാൻ കരീന കപൂർ രൺബീർ കപൂർ ആലിയ ഭട്ട് സോനം കപൂർ തുടങ്ങി നിരവധി താരങ്ങളാണ് ബോളിവുഡ് സിനിമയിലേക്ക് മാതാപിതാക്കളുടെ പാതയിലൂടെ ബോളിവുഡിലേക്ക് എത്തിയത്. തെലുഗു കന്നഡ തമിഴ് സിനിമ മേഖലകളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പുനീത് രാജ് കുമാർ ശിവരാജ് കുമാർ മഹേഷ് ബാബു ജൂനിയർ എൻ ടി ആർ റാം ചരൺ ധനുഷ് സൂര്യ വിജയ് കാർത്തി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ വരെ ഈ വഴിയിലൂടെ എത്തി പിന്നീട് തങ്ങളുടെ സ്ഥാനം സ്വയം നേടിയെടുത്തവരാണ്. മലയാള സിനിമയിലും ഇത്പോലെ എത്തിയവർ ഉണ്ട്. ദുൽഖർ സൽമാൻ കാളിദാസ് ജയറാം പ്രണവ് മോഹൻ ലാൽ കല്ല്യാണി പ്രിയദർശൻ ഫഹദ് ഫാസിൽ പൃഥ്വിരാജ് ഇന്ദ്രജിത് കുഞ്ചാക്കോ ബോബൻ തുടങ്ങി അങ്ങനെ വലിയൊരു നിരതന്നെയുണ്ട്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയ താരം ആണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ ആണ് പ്രണവ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മികച്ച പ്രതികരണം ആണ് ചിത്രം തിയേറ്ററിൽ നേടിയത്. ചിത്രത്തിൽ കല്യാണി പ്രയദര്ശന് ആണ് പ്രണവിന്റെ നായികയായി എത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകും എന്ന് തുടങ്ങി നിരവധി ഗോസിപ്പുകൾ ആണ് കല്യാണിയുടെയും പ്രണവിനെയും പേരിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇരുവരുടേതും അച്ഛൻമാരും അടുത്ത സുഹൃത്തുക്കൾ ആയതിനാൽ വിവാഹം ഉടനെ കാണും എന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് ഒരു അഭിമുഖത്തിൽ ജോണി ആന്റണി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഹൃദയത്തിൽ കല്യാണിയുടെ അച്ഛനായി അഭിനയിച്ചത് ജോണി ആന്റണി ആയിരുന്നു.

പ്രണവും കല്യാണിയും തമ്മിൽ വിവാഹം കഴിക്കുമോ എന്നാണ് ഒരു അഭിമുഖത്തിൽ ജോണി ആന്റണിയോട് അവതാരിക ചോദിച്ചത്. ജോണിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ ആണ്. പരസ്പ്പരം അറിയാവുന്നവരും. അവരെ കാണുമ്പോൾ ഇവർ വിവാഹം കഴിക്കുമോ എന്ന് ചിന്തിക്കേണ്ട കാര്യം എന്താണ്? എന്റെ മകളും മറ്റൊരു ചെറുപ്പക്കാരനും ഒന്നിച്ച് നിന്നാൽ ഇവര് വിവാഹം കഴിക്കുമോ എന്ന് ഞാൻ ചിന്തിക്കാറില്ല. അത് പോലെ തന്നെ അല്ലെ ഇതും. നിങ്ങൾ ന്യൂ ജനറേഷൻ പിള്ളേര് തന്നെ ഇങ്ങനെ ചിന്തിക്കുന്നത് മോശമല്ലേ എന്നും ജോണി പറഞ്ഞു.