തിയേറ്ററിൽ വെറും ആവറേജ് ആയിരുന്നു ഈ ചിത്രം


മമ്മൂട്ടി നായകനായി 1992 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ജോണി വാക്കർ. ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇടയിൽ ചർച്ച വിഷയം ആണ്. മമ്മൂട്ടിയെ കൂടാതെ, രഞ്ജിത, ജീത്ത് ഉപേന്ദ്ര, റാണി, മണിയൻ പിള്ള രാജു, ശങ്കരാടി, പ്രേം കുമാർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗം ആയത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് അലി കൊട്ടാപ്പുറത്ത് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തിയേറ്ററിൽ ആവറേജ് ആയിരുന്നു ജോണിവാക്കർ. 1992 വിഷു റിലീസ്, പക്ഷെ ഇപ്പോളും ഇതിന്റെ ഇമ്പാക്ട് ഇപ്പോളത്തെ ജനറേഷൻ വരെ എത്തി നിൽക്കുന്നത് ആണ്. ഈ പടം അന്നത്തെ കാലത്ത് ഒരു ന്യൂ ജെൻ പടം ആയിരുന്നു എന്ന് തന്നെ വേണം പറയാൻ. അതിന്റെ മേക്കിങ് കാരണം തന്നെ.

മമ്മൂട്ടി യെ കൂടാതെ അഭിനയിച്ച എല്ലാരും ഒന്നിനൊന്നു മികച്ച പ്രകടനം. മമ്മൂക്ക തകർത്ത ആടിയ കഥാപാത്രം. ജോണി വർഗീസ്. അന്ന് ജോണിവാക്കർ ന് വിഷു റിലീസ് ഓപ്പൺഎന്റ ആയി കിട്ടിയത് ലാലേട്ടൻ. കമലദളം. അത്‌ കൊണ്ട് ആവും ഇത് ഒരു ആവറേജിൽ ഒതുങ്ങിയത്.  പക്ഷെ അന്നും ഇന്നും ഈ പടം തരുന്ന ഒരു ഫീൽ ഉണ്ട്. അത്‌ പറഞ്ഞ് അറിയിക്കാൻ പറ്റില്ല. സ്വാമി എന്ന കഥാപാത്രം ഡി ഡി എന്ന മെയിൻ വില്ലൻ ന് ഒരു ഡയലോഗ് പോലും ഇല്ല. എന്നിട്ടും ബിജിഎം ന്റെ വക പേടി ഉണർത്തി.

പിന്നെ ആ കാർ. ശെരിക്കും ഒരു ആവറേജിൽ ഒതുങ്ങണ്ട പടം അല്ല ജോണിവാക്കർ. സെക്കന്റ്‌ പാർട്ടിന് സ്കോപ്പ് ഉള്ള പടം. ജോണിയെയും പിള്ളാരെയും, പിന്നെ വില്ലൻ മാരെ യും പെരുത്ത് ഇഷ്ടം ആയ പടം. ഇമോഷണൽ സീൻസ് ഒക്കെ ഇപ്പോളും ഹാർട്ട് ടച്ചിങ് ആണ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.അനിയൻ കല്ല് എറിയുന്ന ഒരു സീക്വൻസ് ഉണ്ടല്ലോ, വൗ ഫാക്ടർ, ശ്യാമ എന്ന ജോഷി പടത്തിലും അത്‌ പോല്ലേ ഒരു എക്സ്പ്രെഷൻ ഉണ്ട്, പക്ഷെ ബി ജി എം ന്റെ ഒക്കെ ഒരു ഇമ്പാക്റ്റിൽ ഈ പടത്തിലെ എക്സ്പ്രെഷൻ ആണ് കുറച്ച് കൂടി മികച്ചത് എന്ന് തോന്നി.

കണ്ണിന്റെ കാഴ്ച ശക്തി പോവുന്നതിനു മുൻപ് ജീവന് തുല്യ സ്നേഹിക്കുന്ന അനിയനെ കണ്ട് കൊണ്ടിരിക്കാൻ വേണ്ടി കോളേജിൽ ചേർന് അവർക്ക് ഒപ്പം അടിപൊളി ആയി നടക്കുന്ന ജോണി. അനിയൻ മരിച്ചു കഴിഞ്ഞ് വില്ലൻ നെ കൊന്നിട്ട് ഒരു ചിരി ഉണ്ട്. അതും ഗംഭീരം തന്നെ. പിന്നെ താൻ എന്തിന് ജീവിക്കുന്നു എന്ന വിചാരം അയാളെ കൊണ്ട് എങ്ങോട്ടോ ബൈക്ക് ഓടിപ്പിച്ചു സ്വയം മരണത്തിന് കീഴടങ്ങു്ന്ന ജോണിവാക്കർ എന്നുമാണ് പോസ്റ്റ്.