വല്ലപ്പോഴും കിട്ടുന്ന ചെറിയ വേഷങ്ങളിൽ കൂടി ജീവിതം തള്ളി നീക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമായിരുന്നു ജിഷ്ണു. സിനിമകളിൽ അഭിനയിച്ചു തുടങ്ങിയ കാലം മുതൽ തന്നെ ജിഷ്ണു പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജിഷ്ണു അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു ജിഷ്ണുവിന് കാൻസർ പിടിപെടുന്നത്. ആദ്യമൊക്കെ ക്യാൻസറിന്റെ പിടിയിൽ നിന്നും ജിഷ്ണു രക്ഷപെട്ടു എങ്കിലും ഒടുവിൽ താരം കാൻസറിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ ജിഷ്ണു പോയതിനു ശേഷം ആരാധകരിൽ കൂടുതൽ പേരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്. ജിഷ്ണുവിന്റെ വിയോഗ ശേഷം താരത്തിന്റെ മാതാപിതാക്കൾ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്. എന്നാൽ ഇപ്പോഴിത ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ജോളി. സോഷ്യൽ മീഡിയയിൽ കൂടിയാണ് ജോളി ഈ കാര്യങ്ങൾ തുറന്ന് പറയുന്നത്.

വർഷങ്ങൾ കൊണ്ട് സിനിമയിലും സീരിയലുകളിലും പ്രവൃത്തിച്ചുകൊണ്ടിരുന്ന നടൻ രാഘവൻ ആണ് ജിഷ്ണുവിന്റെ പിതാവ്. ‘അമ്മ അറിയപ്പെടുന്ന ഒരു നാടക നടിയും ആയിരുന്നു. എന്നാൽ ഇന്ന് അവർ ജീവിക്കാൻ വേണ്ടി പെടാപാട് പെടുകയാണ് എന്നാണു ജോളി പറയുന്നത്. സിനിമയിലും നാടകത്തിലും എല്ലാം അവസരം നഷ്ടമായതോടെ ഇരുവരുടെയും വരുമാനം നിലച്ചു. വല്ലപ്പോഴും ലഭിക്കുന്ന ചെറിയ ചില വേഷങ്ങൾ ചെയ്യുമ്പോൾ ഉള്ള പ്രതിഫലം കൊണ്ടാണ് ഇരുവരും ഇപ്പോൾ ജീവിതം തള്ളി നീക്കുന്നത്. ജിഷ്ണുവിന്റെ മാതാവിനെ കുറിച്ചും ജോളി പറഞ്ഞു. ഒരു അവസരം ലഭിക്കുന്നതിന് വേണ്ടി അവർ കയറി ഇറങ്ങാതെ സ്ഥലങ്ങൾ ഇല്ല എന്നും ഒടുവിൽ അവർ എനിക്ക് മുന്നിലും വന്നു എന്നുമാണ് ജോളി പറഞ്ഞിരിക്കുന്നത്.

വിഷ്ണുവിന്റെ ‘അമ്മ എന്നെ കാണാൻ എന്റെ ഓഫീസിൽ വന്നു. അവർക്കൊപ്പം ഭക്ഷണം കഴിച്ചു എഴുന്നേറ്റപ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു ഭാരം ഉള്ളത് പോലെ ആണ് എനിക്ക് തോന്നിയത്. അവർ എന്നോട് നിറകണ്ണുകളുമായി പറഞ്ഞു, ഇത് എന്റെ അവസാനത്തെ അലച്ചിൽ ആണ്, ഇതിലും ഫലം കണ്ടില്ലെങ്കിൽ ഇനി ഞാൻ ഈ പണിക്ക് ഇറങ്ങില്ല എന്നും അവർ പറഞ്ഞു. ഞാൻ ആ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എൻ്റെ പ്രിയപ്പെട്ട സിനിമാ-സീരിയൽ പ്രവർത്തകരായ സ്നേഹിതരെ. പ്രായമുള്ള കഥാപാത്രം വരുമ്പോൾ ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറെ ആത്മാക്കളെ കൂടി ഓർക്കണേ, പരിഗണിക്കണേ എന്നും ജോളി പറയുന്നു.