പറഞ്ഞ ഡേറ്റിനു രണ്ടു മാസം മുൻപ് തന്നെ കുഞ്ഞു ജനിച്ചു

മിനിസ്‌ക്രീനിൽ  നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന പരമ്പരയിൽ കൂടിയാണ് മിയ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ആണ് സിനിമയിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അതിനു ശേഷം ചുരുങ്ങിയ സമയത്തിനുളിൽ ആണ് താരം നിരവധി സിനിമകളിൽ അഭിനയിച്ചത്. അതിനു ശേഷം വളരെ പെട്ടന്ന് തന്നെ മിയ മലയാള സിനിമയിൽ മുൻ നിര നായികമാരുടെ ലിസ്റ്റിൽ ഇടം നേടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ച് കഴിഞ്ഞു. നിരവധി ആരാധകരെ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത്. മലയാള സിനിമയിൽ ഇന്ന് ഉള്ളതിൽ ഒട്ടുമിക്ക യുവ നായകന്മാർക്കും ഒപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.  ലോക്ക്ഡൌൺ സമയത്ത് ആയിരുന്നു മിയ വിവാഹിതയാകുന്നത്. ബിസിനസ്സ്മാൻ ആയ അശ്വിൻ ഫിലിപ്പാണ് മിയയ്ക്ക് മിന്ന് ചാർത്തിയത്. വിവാഹശേഷവും താൻ സിനിമയിൽ സജീവമാകുമെന്നും അഭിനയിക്കുന്നതിൽ അശ്വിന് എതിർപ്പ് ഒന്നും ഇല്ല എന്നും മിയ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

കുഞ്ഞു ജനിച്ച കാര്യം മാധ്യമങ്ങളിൽ ആഘോഷം ആക്കാതിരുന്നതിന് മിയയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്. ഇപ്പോഴിതാ എന്ത് കൊണ്ടാണ് മിയ ഗർഭിണിയാണെന്നുള്ള കാര്യം മാധ്യമങ്ങളിൽ നിന്ന് മറച്ച് വെച്ചത് എന്ന് ആരാധകരുമായി പങ്കുവെക്കുകയാണ് മിയയുടെ സഹോദരിയായ ജിനി. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ജിനി ഈ കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ജിനിയുടെ വാക്കുകൾ ഇങ്ങനെ, ഗര്ഭകാലത്തിന്റെ തുടക്കം മുതൽ തന്നെ മിയയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇത് കൂടി വന്നതോടെ ആണ് കുഞ്ഞു ജനിച്ചതിനു ശേഷം മാത്രം വിവരം പുറത്ത് പറയാം എന്നും തീരുമാനിച്ചത്. പ്രസവ സമയത്തും ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഡോക്ടർ പ്രസവ തീയതി പറഞ്ഞതിന്റെ രണ്ടു മാസം മുൻപ് തന്നെ കുഞ്ഞു ജനിക്കുകയായിരുന്നു.

അതിനു ശേഷം ഒരു മാസത്തോളം കുഞ്ഞ് ഐസിയു വിൽ ആയിരുന്നു. ഒരു മാസത്തിനു ശേഷമാണ് ഞങ്ങൾക്ക് കുഞ്ഞിനെ കാണാൻ കഴിഞ്ഞത് എന്നും അതിനു ശേഷമാണു മിയ കുഞ്ഞുമായി വീട്ടിലേക്ക് വരുന്നത് എന്നുമാണ് ജിനി വിഡിയോയിൽ പറഞ്ഞത്. എല്ലാം ഓക്കേ ആയതിനു ശേഷം ആണ് പിന്നീട് അമ്മയായ വിവരം മിയ മീഡിയയുടെ പങ്കുവെച്ചത് എന്നും ജിനി പറയുന്നു.

Leave a Comment