വൈശാഖിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ സിദ്ധിഖ്, വിജയരാഘവൻ, പത്മപ്രിയ, മീരനന്ദൻ, അനന്യ, ലക്ഷ്മി പ്രിയ, സൂരജ് വെഞ്ഞാറന്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കാംപസ് കേന്ദ്രീകരിച്ച് കഥ പറഞ്ഞ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കുഞ്ചാക്കോ ബോബൻ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയും സീനിയർസിന് ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് ചിത്രത്തിൽ അനന്യ അവതരിപ്പിച്ച കഥാപാത്രമായ ജെനിയെ കുറിച്ചുള്ള ഒരു പോസ്റ്റ് വന്നിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സീനിയേഴ്സ് വിജയിച്ച സിനിമയൊക്കെ തന്നെ സമ്മതിച്ചു. പക്ഷെ അതിൽ അനന്യ ചെയ്ത ജെന്നി എന്ന കഥാപാത്രത്തെ ഒന്ന് സൂക്ഷ്മമായി പരിശോധിക്കാം. ജെന്നി എന്ന കഥാപാത്രം റിയൽ ലൈഫിൽ ഒട്ടും മോഡേൺ സ്റ്റൈൽ ഇഷ്ട്ടപ്പെടാത്ത ഒരു കുട്ടിയാണ്. അത് പോസ്റ്റ് ക്ളൈമാക്സ് സീനിൽ നമ്മളെ കാണിക്കുന്നുണ്ട്. കണ്ണാടി ഇട്ട് സാധാ ഒരു ചുരിദാറും ഇട്ട് മുടി പോലും വകഞ്ഞു ചീപ്പി നടക്കാൻ മാത്രം ഇഷ്ട്ടപെടുന്ന ഒരു കുട്ടിയാണെന്ന് വ്യക്തം.
പക്ഷെ ഇതിൽ അവർ ജയറാമിനെ സഹായിക്കാൻ വേണ്ടി മോഡേൺ ആയി നടക്കുന്നു. സ്വന്തം കോളജ് ലൈഫിൽ എന്തിനാണ് വേറെ ഒരാൾക്ക് വേണ്ടി കാരക്ടർ മാറി അഭിനയിക്കുന്നത്. ശരിക്കും ഇത് മനസിലാകുന്നില്ല. ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ പോസ്റ്റ് സീനിൽ ഉള്ള ജെന്നിയുടെ ഈ വേഷം ഒഴിവാക്കണമായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.
മീര നന്ദൻ്റെ കഥാപാത്രത്തോട് സാമ്യത തോന്നാൻ.ശ്രദ്ധിച്ച് കണ്ടാൽ മനസ്സിലാകും,രണ്ട് പേർക്കും ഒരേ സ്റ്റൈലും ഡ്രെസ്സും ഒക്കെയാണ്, സിനിമ കണ്ടപ്പോ ഉറങ്ങിപോയായിരുന്നോ? കൊ ലപാതകി ആരായാലും അവനു മീര നന്ദനെ ഓര്മ്മ വരണം ഇവളെ കാണുമ്പോൾ പഴയത് എല്ലാം റിക്രിയേറ്റ് ചെയ്തു വന്നാലേ അതേപോലെ ഇവളേം കൊ ല്ലാൻ വരൂ അപ്പോ ആളെ പിടിക്കാം സിനിമയുടെ കഥ തന്നെ ഇതാണ്, കൊ ലയാളിക് മീരനന്ദൻനേ ഓർമ വരനല്ലേ അല്ലാതെ പൊളിറ്റിക്കൽ കറക്ടനെസ്സ് പഠിപ്പിക്കാനാലല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.