പ്രണയാർദ്രമായ ഫോട്ടോഷൂട്ടുമായി ജീവയും അപർണ്ണയും

മിനിസ്ക്രീനിൽ നിരവതി ആരാധകർ ഉള്ള താരമാണ് ജീവ ജോസഫ്. നടനും അവതാരകനും മോഡലും ആയ ജീവ വളരെ പെട്ടന്നാണ് യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയത്. യുവാക്കൾക്കിടയിൽ മാത്രമല്ല മിനിസ്ക്രീൻ പ്രേക്ഷർക്ക് എല്ലാം പ്രിയങ്കരൻ തന്നെ ആണ് ജീവ.  ജീവയുടെ ഭാര്യ അപർണ തോമസും പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്. ഇരുവരും ഒന്നിച്ച് അവതരിപ്പിച്ച റീലിറ്റി ഷോയ്ക്ക് മികച്ച പ്രതികരണം ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നർമ്മം ചേർത്ത് രസകരമായ രീതിയിൽ ഉള്ള ഇരുവരുടെയും അവതാരത്തിനു തുടക്കം മുതൽ തന്നെ ആരാധകർ ഏറെ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരദമ്പതികൾ കൂടിയാണ് അപർണ്ണയും ജീവയും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. മിക്കപ്പോഴും ഇരുവരുടെയും ഫോട്ടോഷൂട്ടുകൾ താരങ്ങൾ പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതും. പാലപ്പഴും ഇരുവരുടെയും ഫോട്ടോഷൂട്ടുകൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ ഇരുവരും പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബാത്ത്ടബ്ബ് ഫോട്ടോഷൂട്ടുമായി ആണ് ഇത്തവണ താരദമ്പതികൾ വന്നിരിക്കുന്നത്. ഇരുവരുടെയും വെഡിങ് ആനിവേഴ്സറിയോട് അനുബന്ധിച്ചാണ് ഈ പുത്തൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് പലപ്പോഴും വ്യാജാലരായിട്ടുണ്ട്.

ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ടിലും താൻ അപർണയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നാണ് ജീവ പറയുന്നത്. നമ്മൾ ഒരുമിച്ചിട്ട് ആറ് വർഷങ്ങൾ ആകുന്നു എന്നും താരം കുറിച്ചിരിക്കുന്നു. ഊണിലും ഉറക്കത്തിലും മാത്രമല്ല ഞാൻ കുളിക്കാൻ പോയാലും എന്റെ കൂടെ നീ ഉണ്ട് എന്റെ ശിട്ടുമണിയെന്നായിരുന്നു ജീവ ജോസഫ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. വളരെ പെട്ടന്നാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്. നിരവധി ആരാധകർ ആണ് ചിത്രങ്ങൾ കണ്ട് മികച്ച അഭിപ്രായങ്ങളുടെ എത്തിയത്.  കൂടുതൽ പേരും ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ടാണ് എത്തിയിരിക്കുന്നത്.