മോഹൻലാൽ എന്ന നടന് അത് എളുപ്പമായിരിക്കും, എന്നാൽ മോഹൻലാൽ എന്ന അച്ഛന് അതിന് കഴിയില്ല

പലപ്പോഴും നമ്മുടെ താരങ്ങളെ പോലെ തന്നെ ആരാധകർ ആണ് താരങ്ങളുടെ വീട്ടിൽ ഉള്ളവർക്കും. അതിൽ താരപുത്രന്മാർക്കും പുത്രിമാർക്കും ആയിരിക്കും ആരാധകർ ഏറെ. ഇവർ സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും വലിയ രീതിയിൽ തന്നെ ഉള്ള ആരാധക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ  സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. മലയാള സിനിമയിലെ തന്നെ താര രാജാവ് മോഹൻലാലിന്റെ മകൻ ആണ് താരം. എന്നാൽ അച്ഛന്റെ താര പദവി ഒരു തരത്തിലും തന്നെ ബാധിക്കില്ല എന്ന് സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ പ്രണവ് തെളിയിച്ചിട്ടുണ്ട്. പലപ്പോഴും പ്രണവിന്റെ ജീവിത രീതികൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ആർഭാട ജീവിതത്തിൽ നിന്നും വിട്ട് നിന്ന് വളരെ വ്യത്യസ്തമായി ലളിതമായ ജീവിതം നയിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും മറ്റും താരം സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പ്രണവും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിൽ കൂടിയാണ് പ്രണവ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ആന്റണി പെരുമ്പാവൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവിനെ കൂടാതെ സിദ്ദിഖ്, ലെന, അനുശ്രീ തുടങ്ങിയ താരങ്ങളും. അഭിനയിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ 9 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 51 കോടി രൂപ കളക്ഷൻ നേടിയിരുന്നു. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ദ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹൻലാൽ വിളിച്ച് തന്നോട് പറഞ്ഞ ചില കാര്യങ്ങൾ ഒരു അഭിമുഖത്തിനിടയിൽ തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആയ ജീത്തു ജോസഫ്.

ജീത്തു ജോസെഫിന്റെ വാക്കുകൾ ഇങ്ങനെ, ആദിയുടെ ഷൂട്ടിങ് തുടങ്ങാൻ നേരത്ത് ലാലേട്ടൻ എന്നെ വിളിച്ചിരുന്നു, എന്നിട്ട് എന്നോട് പറഞ്ഞു. ജീത്തു, ഡ്യൂപ് വേണ്ട എന്നൊക്കെ അവൻ പറയും, എന്നാൽ ഡ്യൂപ്പിനെ വെച്ച് ചെയ്താൽ മതി കേട്ടോ എന്ന്. ഞാൻ ശരി എന്നും പറഞ്ഞു. ഒരുപാട് രംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ച ആൾ ആണ് മകന്റെ കാര്യത്തിൽ അങ്ങനെ പറഞ്ഞത്. മക്കളുടെ കാര്യം വരുമ്പോൾ അച്ചന്മാർക്ക് ഉണ്ടാകുന്ന ഒരു ആധി ആയിരുന്നു അന്ന് ലാലേട്ടനും. അങ്ങനെ ഞാൻ ഡ്യൂപ്പിനെ കൊണ്ട് വന്നു. അപ്പോഴും പ്രണവ് ഒരു സൈഡിൽ കൂടി പറയുന്നുണ്ട് ഇത് ഞാൻ ചെയ്തു നോക്കാം എന്ന്. അവസാനം നോക്കട്ടെ എന്ന് ഞാനും പറഞ്ഞു. അങ്ങനെ ആ സിനിമയിലെ ഒരു രംഗം ഒഴിക്കെ ബാക്കി മുഴുവൻ ഡ്യൂപ്പ് ഇല്ലാതെ ആണ് പ്രണവ് ചെയ്തത്. ആ ഒരു രംഗം ആർക്കും ചെയ്യാവുന്ന ഒരു രംഗം ആയിരുന്നു. എന്നാൽ അതിലെ കുഴപ്പം എന്താണെന്നു വെച്ചാൽ ആ രംഗം ചെയ്യുമ്പോൾ പാഡ് വേണമായിരുന്നു. എന്നാൽ പാഡ് ഇല്ലാത്ത കൊണ്ടാണ് ആ രംഗത്തിൽ നിന്ന് പ്രണവിനെ ഒഴിവാക്കി ഡ്യൂപ്പിനെ വെച്ച് ചെയ്യിച്ചത് എന്നും ജീത്തു പറഞ്ഞു.

Leave a Comment