അയാൾ പറഞ്ഞതൊക്കെ സത്യമാണെന്ന് താൻ വിശ്വസിച്ചുവെന്ന് അമ്പിളി പറഞ്ഞു

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് അമ്പിളി ദേവി. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തപ്പെട്ട താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. അഭിനേത്രിക്ക് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് അമ്പിളി ദേവി. പലപ്പോഴും താരത്തിന്റെ നൃത്തം പ്രേക്ഷക ശ്രദ്ധ നേടിയിട്ടും ഉണ്ട്. ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്ത താരം പതുക്കെ മിനിസ്ക്രീനിലേക്ക് യെത്തുകയായിരുന്നു. അടുത്തിടെ പല വിവാദങ്ങളിലും അമ്പിളി ദേവിയുടെ പേര് ഉൾപ്പെട്ടിരുന്നു. ആദിത്യൻ ജയനുമായുള്ള വിവാഹമോചനത്തിന് കുറിച്ചുള്ള വാർത്തകൾ ആയിരുന്നു താരത്തിന്റെ പേരിൽ വന്നുകൊണ്ടിരുന്നത്. ആദ്യ വിവാഹം പരാചയമായതിനാൽ വർഷണങ്ങൾക്ക് ശേഷമാണ് അമ്പിളി ആദിത്യനെ വിവാഹം കഴിക്കുന്നത്. എന്നാൽ അതും പരാചയമാകുകയായിരുന്നു. ഇന്ന് തന്റെ രണ്ടു മക്കൾക്കും വേണ്ടി ജീവിക്കുകയാണ് അമ്പിളി ദേവി.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും മക്കളുടെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനുമായുള്ള വിവാഹമോചനത്തിന് ശേഷം അമ്പിളി തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് നടി ജീജ. ജീജയുടെ വാക്കുകൾ ഇങ്ങനെ, ആദിത്യനും അമ്പിളി ദേവിയുമായുള്ള വിവാഹം കഴിഞ്ഞ സമയത്ത് എന്റെ അഭിപ്രായം ഞാൻ തുറന്ന് പറഞ്ഞതിന്റെ പേരിൽ പല വിമർശനങ്ങളും എനിക്ക് നേരിടേണ്ടി വന്നു. എന്നാൽ അന്നൊന്നും അമ്പിളിക്ക് ഇങ്ങനെ ഒരു വിധി ഉണ്ടാകണേ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ആദിത്യനുമായി പിരിഞ്ഞതിന് ശേഷം ഞാൻ അമ്പിളിയെ കണ്ടിരുന്നു. ഒരു മകൾ തന്റെ അമ്മയോട് അവളുടെ വിഷമങ്ങൾ പറയും പോലെ അമ്പിളി അവളുടെ എല്ലാ വിഷമങ്ങളും എന്നോട് പറഞ്ഞു. ഇതൊക്കെ ആദ്യം ചിന്തിക്കേണ്ടതായിരുന്നില്ലേ എന്ന് മാത്രമാണ് ഞാൻ അപ്പോൾ അമ്പിളിയോട് ചോദിച്ചത്.

എന്നാൽ അമ്പിളി പറഞ്ഞത് താൻ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം വിശ്വസിച്ചു പോയി എന്നാണ്. എന്നാൽ ഇനി അവളെ ആർക്കും അങ്ങനെ എളുപ്പത്തിൽ പറ്റിക്കാൻ കഴിയില്ല. കാരണം ഇന്ന് അവൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇനി ഒരിക്കലും തനിക്ക് മറ്റൊരു വിവാഹം ഉണ്ടാകില്ല എന്നും അമ്പിളി തന്നോട് പറഞ്ഞു എന്നും ജീജ സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു.