ജീവിതത്തിൽ പണത്തിനല്ല പ്രാധാന്യം നൽകേണ്ടത്, മറിച്ച് അതിനൊക്കെ ആണ്

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ.  വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്. ജയസൂര്യ അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളതും. എന്നാൽ മലയാള സിനിമ ജയസൂര്യ എന്ന നടന്റെ കഴിവ് ഉപയോഗപ്പെടുത്താൻ തുടങ്ങിയത് അടുത്ത  കാലം മുതൽ ആണെന്ന് പറയാം. ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ജയസൂര്യ ആദ്യം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച സ്വീകരണം ആണ് ആദ്യ ചിത്രം മുതൽക്കെ ജയസൂര്യയ്ക്ക് ലഭിച്ചത്. അങ്ങനെ നിരവധി വേഷങ്ങൾ ആണ് ജയസൂര്യയെ കാത്ത് മലയാള സിനിമയിൽ ഇരുന്നത്. നൂറിലേറെ കഥാപാത്രങ്ങളുമായി ആയാണ് താരം പ്രേക്ഷരുടെ മുന്നിൽ ഇതിനോടകം എത്തിയത്.

മികച്ച നടനുള്ള അവാർഡ് പലതവണ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ജയസൂര്യയെ പോലെ തന്നെ ആരാധകർ ആണ് ജയസൂര്യയുടെ കുടുംബത്തിൽ ഉള്ളവർക്കും ഉള്ളത്. ജയസൂര്യയുടെ ഭാര്യ സരിത അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ ആണ്. ജയസൂര്യയുടെ മിക്ക സിനിമയുടെയും വസ്ത്രാലങ്കാരം സരിത ആണ് നിർവ്വഹിക്കുന്നത്. കുടുംബത്തിന് വളരെ പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് ജയസൂര്യ എന്നത് താരം തന്നെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ  ജീവിതത്തിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ എന്തൊക്കെയാണെന്ന് തുറന്നു പറയുകയാണ് ജയസൂര്യ.

ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ, നമ്മുടെ ലൈഫിൽ എനിക്ക് തോന്നിയിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഒരുപാട് പൈസയും കാര്യങ്ങളും ഉണ്ടായിട്ട് ഒന്നും ഒരു കാര്യവും ഇല്ല. നമുക്ക് വേണ്ടത് കുറെ അധികം മെമ്മറീസ് ആണ്. നമുക്ക് എന്നും ഓർത്തിരിക്കാൻ മാത്രം കഴിയുന്ന കുറെ നല്ല മെമ്മറീസ് മാത്രം മതി നമുക്ക്. നമുക്ക് ഇഷ്ട്ടപെട്ടവരുടെ കൂടെ ലൈഫിൽ കുറെ അധികം നല്ല മെമ്മറീസ് ഉണ്ടാക്കി കഴിഞ്ഞാൽ അതാണ് വലിയ കാര്യം. എന്നും നമുക്ക് ഓർത്തിരിക്കാൻ ഇതൊക്കെ തന്നെ ഉണ്ടാകു,  അത് കൊണ്ട് തന്നെ അത്തരം മെമ്മറീസ് ഉണ്ടാക്കാൻ നമ്മൾ മനഃപൂർവം ആണെങ്കിലും ശ്രമിക്കുക എന്നാണ് ജയസൂര്യ പറയുന്നത്.