ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ച ഈ സൂപ്പർസ്റ്റാർ ആരാണെന്ന് മനസ്സിലായോ


പലപ്പോഴും നമ്മുടെ താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും കുട്ടിക്കാല ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. പല താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയതിനോടൊപ്പം പഴയകാല ചിത്രങ്ങളും ഇത്തരത്തിൽ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ തങ്ങളുടെ സൂപ്പർസ്റ്റാറുകളുടെ ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾ കണ്ടാൽ അത് ആരാണെന്ന് ആരാധകർക്ക് പോലും അത്ര പെട്ടന്ന് മനസ്സിലാകില്ല എന്നതാണ് സത്യം.

ഇപ്പോഴിത അത്തരത്തിൽ ഒരു താരത്തിന്റെ പഴയകാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ കിരൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടൻ ജയരാമത്തിന്റെ ഒരു പഴയകാല ചിത്രം ആണ് ആരാധകരുമായി കിരൺ ഗ്രൂപ്പിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ജയറാമിന്റെ ഒരു പഴയകാല സ്റ്റേജ് പരിപാടിയുടെ ചിത്രം ആണ് കിരൺ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടാൽ അതിൽ കാണുന്നത് ജയറാം ആണെന്ന് ആർക്കും അത്ര പെട്ടന്ന് മനസ്സിലാകില്ല എന്നതാണ് സത്യം. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. ജയറാം ആണോ? ശശി കപൂർ ആണെന്നാ ഞാൻ വിചാരിച്ചത് എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.

കിരൺ ബ്രോ,ജയറാമേട്ടന്റെ കോളേജ് കാലത്തെ സ്റ്റേജുകളിൽ ഒന്ന്, കൊച്ചിൻ കലാഭവൻ മിമിക്സ്‌ പരേഡ്‌, “കണ്ണ്‌ തുറക്കടാ സാമീ” പാട്ടായിരിക്കണം, ശബ്ദാനുകരണ കലയിൽ ജയറാമിനെ വെല്ലാൻ ആർക്കുമാവില്ല, ഞാൻ ഗന്ധർവ്വൻ ഫെയിം സൂപർണയെപ്പോലെ ജയറാമേട്ടനെ, മെർലിൻ മോൺറോയ് ആണെന്നാണ് ആദ്യം വിചാരിച്ചെ . ഒന്നുടെ നോക്കിയപ്പൊ ശകുന്തള തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.