ഡാൻസിങ്ങിന്റെ കാര്യത്തിൽ അധികം ആരും പ്രശാസിച്ചിട്ടില്ലാത്ത താരം


വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരം ആണ് ജയറാം. നായകനായും കൂട്ടുകാരൻ ആയും സഹനടൻ ആയും എല്ലാം പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ജനപ്രീയ താരമായി മാറിയത്. കുടുംബ പ്രേഷകരുടെ ഇഷ്ട്ട നടന്മാരിൽ ഒരാൾ കൂടി ആണ് ജയറാം. ഇന്നും ജയറാമിന്റെ പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. റിപ്പീറ്റ് വാല്യൂ ഒരുപിടി നല്ല ചിത്രങ്ങൾ ആണ് ജയറാം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ലാത്ത ജയറാമിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ആണ് താരത്തിനിൽ അഭിക്കുന്നത്. ഇപ്പോഴിത ജയറാമിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ശിവ് എ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ മുൻനിര നായകന്മാരിൽ ഡാൻസിങ്ങിൽ അധികമാരും പ്രശംസിക്കപെടാത്ത ഒരു താരം. ജയറാമേട്ടൻ എല്ലാത്തിനും ഒരു ആനച്ചന്തം തന്നെ ഉണ്ട്. ചിത്രങ്ങൾ ഷാർജ ടു ഷാർജ, പതിനാലാം രാവിനെ, സർക്കാർ ദാദയിൽ സലാം സലാം സാമി, വൺ മാൻ ഷോയിൽ രാക്കടമ്പിൽ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ഈ മൂന്നു പാട്ടുകളിലും ഉള്ള ജയറാമിന്റെ നൃത്തം പ്രശംസനീയം ആണ് എന്നത് ആണ് സത്യം. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ആറടി അഞ്ചിഞ്ച് പൊക്കത്തിൽ ജയറാം ആറാടിയ സോങ്, പതിനാലാം രാവിൻറെ. ഇങ്ങേർ അവിടെ നിന്ന് കളിക്കുമ്പോ കൂടെയുള്ള ഐറ്റം ഡാന്സഴ്സിനെ പോലും ശ്രദ്ധിക്കില്ല, ഇജ്ജാതി സ്ക്രീൻ പ്രേസേന്സ്.

സർക്കാർ ദാദയിൽ തന്നെ വേറൊരു പാട്ടുണ്ട് “വാറ്റടിച്ച് ഫിറ്റെടാ റാപ്പടിച്ച് പാടടാ” എന്ന് തുടങ്ങുന്ന ഒരെണ്ണം അതും കിടുവായിരുന്നു, പെർഫെക്ട് ഡാൻസ് അല്ല പുള്ളിടെ അത് മലയാളത്തിൽ ഒരു കാലത്തു മോഹൻലാലും പിന്നെ കുഞ്ചാക്കോ ബോബനും മാത്രമേ ഉണ്ടായിരുന്നുള്ളു, ഗോകുലപാല ബാലക , ഗോപികമാരുടെ സുന്ദരാ. പാട്ടും ഡാന്‍സിലെ എനര്‍ജിയും വേറെ ലെവല് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.