മോഹൻലാലും മമ്മൂട്ടിയും ഉള്ളപ്പോൾ പിന്നെന്തിനാണ് ജയറാം, മറുപടി

വർഷങ്ങൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന താരമാണ് ജയറാം. ഒരു  താരം എന്ന നിലയിൽ അല്ല, മറിച്ച് സ്വന്തം  വീട്ടിലെ ഒരു അംഗം തന്നെയാണ് ജയറാം ഓരോ മലയാളികൾക്കും. ജയറാമിന്റെ കരിയർ തുടങ്ങുന്നത് മിമിക്രിയിൽ കൂടിയാണ്. മിമിക്രി ലോകത്തിൽ നിന്നും സിനിമയിലേക്ക് എത്തപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് ജയറാം. എന്നാൽ സിനിമയിൽ എത്തിക്കഴിഞ്ഞപ്പോൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു താരത്തിന്റെ വളർച്ച. നിരവധി ചിത്രങ്ങളിൽ ആണ് ജയറാം ചുരുങ്ങിയ സമയം കൊണ്ട് വേഷമിട്ടത്. അതിൽ കൂടുതൽ ചിത്രങ്ങളിലും നായകനായി. അങ്ങനെ വളരെ പെട്ടന്ന് തന്നെ ജയറാം എന്ന താരം മലയാളികൾക്ക് പ്രിയങ്കരൻ ആയി. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ജയറാം ജനപ്രീയ നായകൻ എന്ന പേരും സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ ജയറാമിനോട് അവതാരകൻ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഈ മോഹൻലാലും മമ്മൂട്ടിയും ഉള്ളപ്പോൾ പിന്നെ എന്തിനാണ് ജയറാം എന്നാണ് അവതാരകൻ താരത്തിനോട് ചോദിച്ച ചോദ്യം. അതിനു വളരെ വ്യക്തമായ മറുപടിയും ജയറാം നൽകുന്നുണ്ട്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ആറടി പൊക്കമുണ്ട്, മമ്മൂട്ടി അഞ്ചേ പതിനഞ്ച്, ലാൽ അഞ്ചേ പത്ത്. എനിക്ക് തുടർച്ചയായി രണ്ടു മണിക്കൂർ സ്റ്റേജിൽ നിന്ന് മിമിക്രി ചെയ്യാൻ കഴിയും. എന്നാൽ ഇവർക്ക് രണ്ടു പേർക്കും തലകുത്തി നിന്നാലും അതിനു കഴിയില്ല. രണ്ടര മണിക്കൂർ പഞ്ചാരി മേളം നിന്ന് കൊട്ടാൻ എനിക്ക് കഴിയും. എന്നാൽ ഇവർക്ക് രണ്ടു പേർക്കും അത് ചിന്തിക്കാനേ കഴിയില്ല.

എന്നാൽ എന്നേക്കാൾ അവർക്ക് കൂടുതൽ ഉള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ അവർ രണ്ടു പേരും എന്നേക്കാൾ മനോഹരമായ രീതിയിൽ അഭിനയിക്കും എന്നുള്ളതാണ് എന്നുമാണ് ജയറാം പറഞ്ഞ മറുപടി. ഇതിന്റെ ഭാഗങ്ങൾ ആണ് ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറവും സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്നത്. ഈ വീഡിയോ കണ്ടു നിരവധി പേരാണ് ജയറാമിന് അഭിനന്ദനവുമായി എത്തിയത്. കാരണം മറ്റ് ഏതു നടന്മാരും അൽപ്പം പതറി പോകുന്ന ചോദ്യത്തിന് ആണ് ജയറാം നിസാരമായി ഉത്തരം പറഞ്ഞത്. സ്വന്തം കഴിവ് എന്താണെന്നും കുറവുകൾ എന്താണെന്നും വ്യക്തമായി അറിയാവുന്ന ഒരാൾ ആണ് താൻ എന്ന് ജയറാം ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.