നടൻ ജയറാമിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ അനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയറാം നമ്മുടെ കയ്യിൽ നിന്ന് പോയി മക്കളേ. പുള്ളിയുടെ അടുത്ത പ്രോജക്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകൻ ആകുന്ന ചിത്രം ആണ്. ത്രിവിക്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ.
മഹേഷ് ബാബു വിൻ്റെ അച്ഛൻ കഥാപാത്രം ആണ് ചെയ്യുന്നത് പടം ഒരു ഗംഭീര ഹിറ്റ് ആയി മാറട്ടെ. ഇതു പോലെ ഇവിടത്തെ യുവതാരങ്ങളുടെ അച്ഛൻ കഥാപാത്രം ആയി പുള്ളി അഭിനയിക്കുമോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഈ ജയറാം ബിജുമേനോനെ കണ്ട് പഠിക്കണം ആദ്യം എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.
പൈസയും , ബഹുമാനവും അവിടെ ആണ് കൂടുതൽ എന്ന് കേട്ടിട്ടുണ്ട്, അല്ലു അർജുന്റെ അച്ഛൻ ആയി ആൾ റെഡി അഭിനയിച്ചത് അല്ലെ, അവിടെ സീനിയർ ആക്ടര്സിന് നല്ല റെസ്‌പെക്ട് ഉം കൊടുക്കുന്നവർ ആണ്. അതിൽ അവർ മലയാളി ആണോ, തമിഴൻ ആണോ എന്ന് നോക്കില്ല നല്ല സ്ക്രിപ്റ്റിന്റെ, നല്ല സിനിമ ടെ ഭാഗവും ആകാം പൈസ യും കൂടുതൽ കിട്ടും.
മലയാളികൾ ഒരുകാലത്ത് പൊക്കിയടിക്കും മറ്റൊരു കാലത്ത് നിലത്തിട്ട് ചവിട്ടും അതിലും ഭേദമല്ലേ തന്റെ വില മനസ്സിലാവുന്ന ഇൻഡസ്ട്രിയിൽ നിൽക്കുന്നത്, അയാൾ പറക്കട്ടെ. 90 കളിൽ ഇത്രയേറെ രസിപ്പിച്ച നടൻ വേറെ ഇല്ല. എല്ലാവരും അന്ന് തീവ്ര ജയറാം ആരാധകൻ ആയിരുന്നു. ഇന്ന് ലോകേഷ് കനകരാജിനെ പോലെ ഒരു തീവ്ര കമൽഹാസൻ ഫാൻ ആയ സംവിധായകനെ പോലെ ഒരു ജയറാം ഫാൻ ആയ സംവിധായകൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ മൂപ്പര് ഇന്നും ബോക്സ് ഓഫീസ് തൂക്കും. എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ അതിനുള്ള ടാലെന്റ്റ് ഇല്ലാതായി പോയി. എന്നും ജയറാമേട്ടൻ ഇഷ്ട്ടം തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.