ജയറാമിനും ദിലീപിനും ഒപ്പം ഒരു സിനിമ ചെയ്തുകൂടെ, മമ്മൂട്ടി നൽകിയ മറുപടി

മലയാള സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികൾക്ക് മമ്മൂട്ടി. സിനിമയാണ് മമ്മൂട്ടിയ്ക്ക് എല്ലാം. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കുന്നത്. ഇന്നും മമ്മൂട്ടി മലയാള സിനിമയിലെ യുവ താരങ്ങൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും കഴിവിന്റെ കാര്യത്തിൽ ആണെങ്കിലും മമ്മൂട്ടിക്ക് പകരം വെയ്ക്കാൻ മറ്റൊരു താരവും ഇത് വരെ ഉണ്ടായിട്ടില്ല എന്ന് പറയാം. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു യുവ സംവിധായകന്റെയും വലിയ സ്വപ്നം തന്നെയാണ്. എഴുപത് വയസ്സ് കടന്നിട്ടും ഇന്നും കോട്ടം തട്ടാത്ത മമ്മൂട്ടിയുടെ സൗന്ദര്യം മറ്റുള്ളവരെ അസൂയപ്പെടുത്തും വിധമുള്ളത് ആണ്. ഇപ്പോഴിതാ ഒരു പൊതുവേദിയിൽ വെച്ച് ജയറാമും ദിലീപും മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

ഒരു അവാർഡ് നിശയിൽ പങ്കെടുക്കവെ ആണ് വേദിയിൽ വെച്ച് ജയറാം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാൻ മമ്മൂക്കയോട് എന്റെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം പറഞ്ഞു. ഞാനും ദിലീപും ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്തു, ചൈന ടൗൺ, അത് പോലെ തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണ്ടേ എന്ന് ചോദിച്ചു. അപ്പോൾ മമ്മൂക്ക പറഞ്ഞു നമുക്ക ചേട്ടൻ-അനുജൻ വേഷങ്ങളിൽ ചെയ്യാം, അതാണ് സേഫ് എന്നും പറഞ്ഞു, എന്നിട്ട് മമ്മൂക്ക ആദ്യം ചോതിച്ചത് നീ ചേട്ടൻ ആകുമോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു മൂത്ത ചേട്ടൻ ആയി ഞാൻ അഭിനയിക്കാം എന്ന്.

അപ്പോൾ മമ്മൂക്കയുടെ വക ചോദ്യം വീണ്ടും. രണ്ടാമത്തെ ചേട്ടനായി ദിലീപ് അഭിനയിക്കുമോ എന്ന്. അതായത് പുള്ളി ഏറ്റവും ഇളയ അനുജൻ ആയി അഭിനയിക്കാം എന്നാണ് പറഞ്ഞു വന്നത് എന്നും ജയറാം പറഞ്ഞു. രണ്ടാമത്തെ ചേട്ടനായി പുള്ളി കണ്ടത് എന്നെ ആണെന്ന് ദിലീപും വേദിയിൽ വെച്ച് പറഞ്ഞു. ദിലീപും ജയറാമും പറഞ്ഞത് കേട്ട് വേദിയിൽ ഉണ്ടായിരുന്നവർ ഒന്നടങ്കം ചിരിക്കുന്നതും വിഡിയോയിൽ കാണാം. മമ്മൂട്ടി വേദിയിൽ നിൽക്കുമ്പോൾ തന്നെയാണ് ദിലീപും ജയറാമും താരത്തിനെ കുറിച്ച് പറഞ്ഞത്.