നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തരണമെന്നാണ് അവൻ പറഞ്ഞത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജയറാം. വർഷങ്ങൾ കൊണ്ട് സിനിമ രംഗത്ത് സജീവമായ താരം ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ജയറാമിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. നടി പാർവതിയെ ആണ് താരം വിവാഹം കഴിച്ചത്. ഇവരുടെ മക്കളായ ചക്കിയും കാളിദാസും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര പുത്രർ ആണ്.

ഇപ്പോഴിതാ ഒരു പരുപാടിയിൽ വെച്ച് തങ്ങൾക്ക്  ഉണ്ടായ ഒരു യാത്ര അനുഭവം ആണ് ജയറാം പറഞ്ഞിരിക്കുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാനും ഫാമിലിയും കൂടി ഒരു ആഫ്രിക്കൻ യാത്ര പോയി. അവിടെ ഫോറെസ്റ്റിൽ  തന്നെ താമസിക്കാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനവും. അതിനു വേണ്ടി ഏകദേശം ഒരു വർഷത്തോളം ആണ് പ്രിപ്പറേഷൻ നടത്തിയത്.

അങ്ങനെ ഞാനും അശ്വതിയും കാളിദാസും മാളവികയും കൂടി ആഫിക്കൻ യാത്രയ്ക്ക് പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ സ്റ്റേ ചെയ്യേണ്ട സ്ഥലത്ത് എത്തി. അവർക്ക് ഇംഗ്ലീഷ് പോലും വശമില്ല. ആഫ്രിക്കൻ ഭാഷയിൽ ഓരോന്ന് ചോദിക്കുമ്പോൾ ഞങ്ങൾ ആംഗ്യ ഭാഷ കാണിച്ച് റൂം എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒരു വിധം ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും അവിടെ കഴിയുകയും ചെയ്തു.

അതിനു ശേഷം ഞങ്ങൾ ആഫിക്കയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് ആണ് പോയത്. എവിടെ ഒരു യുവാവ് ആണ് ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരാൻ ഒക്കെ വന്നത്. അവിടെ പശുക്കളുടെ എണ്ണം അനുസരിച്ച് ആണുങ്ങൾക്ക് വിവാഹം കഴിക്കാം എന്നൊരു രീതി ഉണ്ട്. പതിനഞ്ച് പശു ഉള്ളവർക്ക് വിവാഹം കഴിക്കാം. പശുവിന്റെ എണ്ണം കൂടുന്നത് അനുസരിച്ച് വിവാഹത്തിന്റെ എണ്ണവും കൂട്ടാം.

അങ്ങനെ ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരാൻ കൂടെ വന്ന യുവാവ് നാല് കല്യാണം കഴിച്ചതാണ്. പശു ഇല്ലാതെ ആണ് കല്യാണം കഴിച്ചത്. അവൻ അവന്റെ പശുക്കളെ ആക്രമിക്കാൻ വന്ന സിംഹത്തിനെ കൊന്നത് കൊണ്ടാണ് അവനു പശു ഇല്ലാതെ തന്നെ വിവാഹം കഴിക്കാൻ പറ്റിയത്. അങ്ങനെ കുറച്ച് ദിവസങ്ങൾ അവൻ ഞങ്ങൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു.

അതിനിടയിൽ അവൻ അവൻ അവന്റെ നാല് ഭാര്യമാരെയും മറ്റുള്ളവരെയും കൊണ്ട് വരുകയും നൃത്തം ചെയ്യിക്കുകയും ഒക്കെ ചെയ്തു. അങ്ങനെ വളരെ സന്തോഷത്തോടെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ഞങ്ങൾ അവിടെ നിന്ന് പുറപ്പെടാൻ സമയം ആയപ്പോൾ അവൻ ഞങ്ങളോട് ചോദിച്ചു സാർ നിങ്ങളുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരാമോ എന്ന്. അത് കേട്ട ഞങ്ങൾ ഒരു വിധം ആണ് അവിടെ നിന്ന് രക്ഷപെട്ടത് എന്നും ജയറാം പറഞ്ഞു.