പ്രണയ ഗാനങ്ങളുടെ തമ്പുരാനാണ് അദ്ദേഹം എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഗായകൻ ആണ് ജയചന്ദ്രൻ. വർഷങ്ങൾ കൊണ്ട് സംഗീത ലോകത്ത് സജീവമായി നിന്ന താരം നിരവധി ഗാനങ്ങൾ ആണ് ഇതിനോടകം ആലപിച്ചത്. മലയാളത്തിലും മറ്റു അന്യ ഭാഷകളിലും മറ്റുമായി നൂറിലധികം ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. ഗാനാലാപനം മാത്രമല്ല, സംഗീത സംവിധാനവും അസാധ്യമായി തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ജീസ് കൈതാരം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശ്രീ യേശുദാസിന്റെ ഒപ്പമെന്നോ , താഴെയെന്നോ ഒരിക്കലും ശ്രീ ജയചന്ദ്രനെ ആരും വിശേഷിപ്പിച്ചു കണ്ടിട്ടില്ല. അദ്ദേഹം പല ഇന്റർവ്യൂകളിലും പറഞ്ഞിരിക്കുന്ന ഒരു കാര്യം ഇതാണ്.

മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾ എടുത്താൽ അതിൽ ചിലത് പാടാൻ എനിക്ക് അവസരം ലഭിച്ചു, അത് ഇപ്പോഴും ആൾക്കാർ ഓർമിക്കുന്നു പാടി നടക്കുന്നു എന്നതാണ് കാര്യം. എന്നാൽ ഞാൻ പറയും ” ഭാവ ഗാനങ്ങളുടെ, പ്രണയ ഗാനങ്ങളുടെ തമ്പുരാനാണ് അദ്ദേഹം “. അദ്ദേഹത്തിന്റെ ശബ്ദം ഹൃദയത്തിലേക്കാണ് പെയ്തിറങ്ങുന്നത്. ഇഷ്ടമുള്ള പാട്ട് പാട്ടിൽ ഈ പാട്ടിൽ ( പ്രണയം ) നിങ്ങൾക്ക് ഇഷ്ടമായ പാട്ടുകൾ പറയൂ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ചില ഗാനങ്ങളിൽ ദാസേട്ടനേക്കാൾ ഒരുപടി മുന്നിൽ നിൽക്കാറുണ്ട് ജയേട്ടൻ. പ്രത്യേകിച്ച് തമിഴ് ഉച്ചാരണം വളരെ പെർഫെക്ട് ആണ്. അതു സാക്ഷാൽ ഇളയരാജ സാർ പോലും സമ്മതിച്ച കാര്യമാണ്. ഒരു ഭക്തിഗാനപ്രിയനായ എനിക്കു തോന്നിയിട്ടുള്ളത് അയ്യപ്പ ഭക്തിഗാനങ്ങൾ പാടുമ്പോൾ ഇത്രയും ഫീൽ, അതു വേറൊരു ഗായകരിലും കണ്ടിട്ടില്ല. ജയേട്ടൻ അയ്യപ്പാ എന്നു പാടുന്നത് കേൾക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് മറ്റൊരു കാര്യം. ഒപ്പം പാടിയിരുന്ന ജാനകിയമ്മ, സുശീലാമ്മ ഇവരുടെ ഒരു ആരാധകൻ മാത്രമാണ് ഞാൻ. എന്നാണ് ജയേട്ടൻ എവിടെയും പറഞ്ഞിട്ടുള്ളത്.

ജയേട്ടന്റെ സ്വഭാവത്തെക്കുറിച്ച് എനിക്കറിയുന്ന ഒരു കാര്യം പറഞ്ഞോട്ടെ. എന്റെ പപ്പ സംഗീതം നൽകിയ ഒരു ഭക്തി ഗാനആൽബത്തിന്റെ റെക്കോർഡിങ് സമയത്ത് ആദ്യ ഗാനമായ ഗണപതി സ്തുതി പാടി കഴിഞ്ഞപ്പോൾ പപ്പ ജയേട്ടനോട് പറഞ്ഞു ആ ഗാനം ഒന്നൂടെ എടുത്താലോ എന്ന്. പക്ഷെ ജയേട്ടൻ പറഞ്ഞു അതു മതി വേറെ വേണ്ട എന്ന്. പക്ഷെ രണ്ടു മൂന്നു പാട്ടു പാടിക്കഴിഞ്ഞു ജയേട്ടൻ പപ്പയോടു പറഞ്ഞു. മാഷേ ആ ആദ്യത്തെ പാട്ടു പാടിയത് അത്ര ശരിയായില്ല.. നമുക്ക് അതു ഒന്നൂടെ എടുക്കാമെന്ന്. അതാണ് ജയേട്ടൻ എന്ന ഭാവഗായകൻ (ജയേട്ടനും പപ്പയും ഒരേ നാട്ടുകാർ. ഒരേ പ്രായക്കാർ. പപ്പ ജയേട്ടൻ എന്നു വിളിക്കുന്നു. ജയേട്ടൻ പപ്പയെ മാഷേ എന്നു വിളിക്കുന്നു. അതാണ് അവരുടെ സൗഹൃദം) എന്നാണ് ഒരു കമെന്റ്.