പെണ്ണുങ്ങൾ ഇടിക്കുന്ന സിനിമകൾ ഇപ്പോൾ അല്ല ഇറങ്ങുന്നത്


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സജേഷ് എം ജവഹർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയ മുതൽ ജയ വരെ ഇടി ഇടിയോടിടി. തുടങ്ങുമ്പോൾ ഇടി കഴിയുമ്പോൾ കൂട്ടയിടി. എവിടെയായാലും ഇടി പടങ്ങൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്.അതുകൊണ്ട് എന്താ ഇടിയും തല്ലു മാലയും പോലെ പേരിൽ തന്നെ ഇടിയാണ് മെയിൻ എന്ന് പറയുന്ന പടങ്ങളും മലയാളത്തിൽ വന്നു.

രാജേഷിനെ ചവിട്ടി അപ്പുറത്തെ ഗീതയുടെ പറമ്പിലിട്ട ജയയെ കണ്ടപ്പോഴാണ് മലയാള സിനിമയിലെ ആക്ഷൻ ഹീറോയിൻ ബിജിമാരെ കുറിച്ച് ഓർത്തത്. ഓർമ്മകൾ ഓർഡറിൽ അല്ലാത്തതുകൊണ്ട് കിട്ടിയ ഓർമ്മകളെ ഓർഡറിൽ ആക്കിയത് ചക്കിക്കൊത്ത ചങ്കരൻ – മിക്കവാറും കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നടി ഗീത ആക്ഷൻ കോമഡി ചെയ്ത ചിത്രം. വഴിയിൽ കളിയാക്കിയ പൂവാലന്മാരെ ഭർത്താവിന് മുന്നിൽ വച്ച് പഞ്ഞിക്കിടുന്ന രംഗം, ഇപ്പോ കണ്ടാലും രസകരമാണ്. ആക്ഷനെ കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഒരു പേര് ഒരൊറ്റ പേര് വാണി വിശ്വനാഥ്.

ഒന്നല്ല ഒരുപാട് ചിത്രങ്ങളിൽ ആക്ഷൻ വേഷം കൈകാര്യം ചെയ്ത ഒരേയൊരു മലയാള നടി വാണി ആയിരിക്കും. ഇതിഹാസ – തൃശ്ശൂർക്കാരി പെണ്ണിലേക്ക് കൊച്ചിക്കാരൻ തരികിട ചെറുക്കന്റെ ആത്മാവ് കയറി കൂടിയാൽ പിന്നെ ഇടിക്കാതെ തരമില്ലല്ലോ. അങ്ങനെ അനുശ്രീയും ഇടിച്ചു. അതിരൻ – നല്ല ഒന്നാന്തരം കളരി ആക്ഷൻ രംഗങ്ങളിൽ സായി പല്ലവി കിടുക്കി. ജാക്ക് ആൻഡ് ജിൽ – പ്രതികാരദാഹിയായ നായിക മഞ്ജു വാര്യരുടെ ആക്ഷന് പ്രാധാന്യം നൽകിയ ചിത്രം.

മിന്നൽ മുരളി – കല്യാണം ക്ഷണിക്കാൻ വന്ന കാമുകനെ ചവിട്ടി താഴെയിട്ട, സാക്ഷാൽ മിന്നൽ മുരളിയെ മൂക്കിനിടിച്ച. ബ്രൂസിലി ബിജി. ഫെമിന ജോർജ്. ജയ ജയ ജയഹേ – ആദ്യ ചവിട്ടിൽ തന്നെ രാജേഷിനെയും നമ്മളെയും ഞെട്ടിച്ച, പെണ്ണിടിയിലേക്ക് ഓർമ്മകൾ തിരിച്ചുവിട്ട ദർശന. ഇടിയുടെ കണക്കെടുത്താൽ മലയാളത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരിടി അതായത് ഇടിയോടിടി ഓടിച്ചിട്ട് ഇടി നല്ല സ്റ്റൈലിഷ് ഇടി, നിതാ പിള്ള – ചിത്രം കുങ്ഫു മാസ്റ്റർ എന്നുമാണ് പോസ്റ്റ്.