ബേസിൽ ജോസഫ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് ജയ ജയ ജയ ജയ ഹേ. ദർശന ആണ് ചിത്രത്തിൽ നായികയായി എത്തിയത്. വലിയ രീതിയിൽ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിപിൻ ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം അടുത്തിടെ ആണ് ഒ ടി ടി റീലീസ് ചെയ്തത്. എന്നാൽ മികച്ച അഭിപ്രായത്തോട് തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം ഓ ടി ടി എത്തിയപ്പോൾ വലിയ വിമർശനങ്ങൾ ആണ് എത്തുന്നത്.
ഇപ്പോഴിത സിനി ഫൈൽ ഗ്രൂപ്പിൽ രഞ്ജിത്ത് സുരേന്ദ്രൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, യു ട്യൂബ് നോക്കി ചായ ഉണ്ടാക്കാൻ പോലും പറ്റുന്നില്ല. അപ്പോഴാണ് യു ട്യൂബ് നോക്കി കരാട്ട പഠിച്ചു എന്ന് കാണിക്കുന്നത്. എങ്കിൽ പിന്നെ മുഴുവൻ കരാട്ടാ ക്ലാസുകളും ഇനി ഓൺലൈനിലാക്കാം. സിനിമ ഇഷ്ടപെട്ട്, യൂട്യൂബ് പരിപാടി ഇഷ്ടപ്പെട്ടില്ല. ജയ ജയ ജയ ജയ ജയ ജയ ജയ ഹേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഞാൻ ചെയ്യുന്ന വർക്കുകൾ എല്ലാം പഠിച്ചത് യൂട്യൂബിൽ നിന്നാണ്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണ് ഒരാൾ ഈ പോസ്റ്റിനു നൽകിയ കമെന്റ്. യൂ ട്യൂബ് നോക്കിയിട്ടും ഒരു ചായ തന്നെക്കൊണ്ട് ഇടാൻ പറ്റുന്നില്ലെങ്കിൽ താനൊക്കെ എന്തൊരു പാഴ് ആഡോ എന്നാണ് മറ്റൊരാൾ കമെന്റ് ചെയ്തിരിക്കുന്നത്.
ഒരു പരിധി വരെ ഓക്കേ ആയിരുന്നു പക്ഷെ ഒരുമാതിരി സൂപ്പർ പവർ കിട്ടിയത് പോലെ കാണിച്ചത് ഓവർ ആയി തോന്നി. ലാസ്റ്റ് അത്രേം പേര് ഒരുമിച്ച് വന്നിട്ട് ഒറ്റയ്ക്ക് ഇടിച്ചിടുന്നതൊക്കെ. അത് ഒഴിച്ചാൽ പടം, യൂടുബ് നോക്കി ചായ ഉണ്ടാക്കാൻ പോലും പറ്റാത്ത സ്വന്തം ” കഴിവ് കേട് ” പോസ്റ്റായി ഇട്ട ലെ പോസ്റ്റ്മാൻ ഉഫ് ഞാൻ ഒരു കില്ലാഡി തന്നെ, യൂട്യൂബ് നോക്കി ഡെലിവറി വരെ ഇവിടെ ചെയ്യുന്നുണ്ട്. അപ്പോഴാ തന്റെയൊരു കരാട്ടെ.
അവൾ യൂട്യൂബ് നോക്കി കരാട്ടെ മുഴുവൻ പഠിച്ച് ചാമ്പ്യൻ ആയി ബ്ലാക്ക് ബെൽറ്റ് ഒന്നും വാങ്ങിയില്ല. അവന്റെ അടി തടയാനും അവനോട് പൊരുതാനും ഒരു സെൽഫ് ഡിഫൻസ്. അല്ലാതെ യൂട്യൂബ് നോക്കി പഠിച്ചിട്ട് വേൾഡ് ലെവൽ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തെങ്കിൽ ഈ പോസ്റ്റിനോട് യോജിക്കാം, ലോക്ക് ഡൌൺ സമയത്ത് യൂട്യൂബ് നോക്കി പടം വരയ്ക്കാനും കീബോർഡ് വായിക്കാൻ വരെ പഠിച്ച ഞാനുള്ളപ്പോഴോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.