ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ സംവിധായകൻ ബ്രില്യൻറ്സ് കൊണ്ടുവന്നിരുന്നു


ഈ വര്ഷം പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ.ചിത്രം വലിയ രീതിയിൽ തന്നെ ഉള്ള വിജയം തിയേറ്ററിൽ നേടിയിരുന്നു. ബേസിൽ ജോസ്ഫ്ഉം ദർശന രാജേന്ദ്രനും ആണ് ചിത്രത്തിൽ നായിക നായകന്മാർ ആയി എത്തിയത്. ചിത്രം നിരവധി പ്രശംസകൾ ആണ് നേടിക്കൊണ്ടിരിക്കുന്നത്. വിപിൻ ദാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം നിർമ്മിച്ചത് ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് ആണ്. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്.

ചിത്രം ഓ ടി ടി റീലീസ് കൂടി എത്തിയതോടെ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആകുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ചില ഡയറക്ടർ ബ്രില്യൻസുകൾ ആണ് ഒരു വിഡിയോയിൽ കൂടി പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിനെ പേരിനൊപ്പം ഒരു തത്തയെ കൂടി സംവിധായകൻ ചേർത്തിട്ടുണ്ട്. അതിന്റെ കാരണം കൂട്ടിലടയ്ക്കപ്പെടുകയും എന്നാൽ പറന്നു നടക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ജയയെ ആണ് അർഥം വെച്ചിരിക്കുന്നത്.

കൂടാതെ രാജേഷിന്റെ വീട് കാണിക്കുമ്പോൾ അവിടെ പല ഇടങ്ങളിലും കോഴികളെ ഇട്ടു വെയ്ക്കാൻ ഉപയോഗിക്കുന്ന കൂട് വെച്ചിരിക്കുന്നത് കാണാം. ഒരു സാദാരണ കച്ചവടക്കാരന്റെ വീട് ഇങ്ങനെ തന്നെ ആയിരിക്കും എന്ന് ഇനി എടുത്തു പറയണ്ട കാര്യം ഇല്ലല്ലോ. മാത്രവുമല്ല രാജേഷിന്റെ പെങ്ങളുടെ ഭർത്താവിനെ ചിത്രത്തിൽ ഒരു ഷോട്ടിൽ പോലും കാണിക്കുന്നില്ല. എന്നാൽ രാജേഷിന്റെ വീട്ടിലെ ഒരു സീനിൽ ഇവരുടെ വിവാഹ ചിത്രം ഭിത്തിയിൽ തൂങ്ങി കിടക്കുന്നത്കാണിക്കുന്നുണ്ട്.

ജയ രാജേഷിന്റെ ഇടിച്ചിടുമ്പോൾ ആണ് ജയാ കരാട്ടെ പരിശീലിക്കുന്നത് നമ്മളെ കാണിക്കുന്നത്. എന്നാൽ അതിനു മുൻപ് തന്നെ കുളിച്ച് കൊണ്ടിരിക്കുന്ന ചായയെ രാജേഷ് വഴക്ക് പറയുന്ന ഒരു രംഗത്തിൽ വേഗം കുളിച്ചിറങ്ങുന്ന ജയയുടെ കയ്യിൽ ഫോണും ഹെഡ് സീറ്റും ഇരിക്കുന്നത് കാണിക്കുന്നുണ്ട്. കൂടാതെ കുളിക്കാൻ പോകുന്നതിന് മുൻപ് ഉള്ള ഒരു രംഗത്തിൽ ജയ തന്റെ വള ഊരി വെക്കുന്നുണ്ട്. എന്നാൽ ഇത് എന്തിനാണ് എന്ന് അപ്പോൾ ഒന്നും കാണിക്കുന്നില്ല.