ആറു മാസത്തെ കഥയാണ് ചിത്രത്തിൽ പറയുന്നത് എന്ന് പറയുന്നുണ്ട്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ബേസിൽ ജോസഫ്. സംവിധായകൻ ആയും നടൻ ആയും എല്ലാം താരം മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരം നായകനായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിൽ കൂടി ആണ് താരം നായകനായി അരങ്ങേറ്റം കുറിച്ചത്. ദർശന ആണ് ചിത്രത്തിൽ നായികയായി എത്തിയത്. തിയേറ്ററിൽ വലിയ രീതിയിൽ ഉള്ള വിജയം ആണ് ചിത്രം നേടി എടുത്തത്. അടുത്തിടെ ആണ് ചിത്രം ഓ ടി ടി റിലീസ് ആയിട്ട് എത്തിയത്.

ഇപ്പോഴിതാ ഓ ടി ടി ഇറങ്ങിയതിനു ശേഷം ചിത്രം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്.

നിഷാന്ത് മുഹമ്മദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സംശയം. ജയ ജയ ജയഹേ യിൽ രാജേഷിന്റെ വീട്ടുകാർക്ക് മുളക് പൊടി ബിസിനസ് വല്ലതും ഉണ്ടോ? മൂന്നോ നാലോ അവസരങ്ങളിൽ മുളക് ഇങ്ങനെ മുറ്റത്തിട്ടു ഉണക്കുന്നുണ്ടല്ലോ എന്നുമാണ് പോസ്റ്റ്. ഈ പോസ്റ്റ് വന്നപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം ചിത്രത്തിൽ പല തവണ കാണിക്കുന്നുണ്ടലൊ എന്ന് ആരാധകരിൽ പലരും പറയുന്നത്.

ചിത്രത്തിൽ വിവാഹം കഴിഞ്ഞു ആറ് മാസങ്ങൾ വരെ ഉള്ള കാര്യങ്ങൾ ആണ് കാണിക്കുന്നത്. ഈ കാലയളവിനുള്ളിൽ മൂന്നു നാല് തവണ ആണ് ഇത്തരത്തിൽ മുളക് ഉണ്ടാക്കുന്നത് കാണിക്കുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്. നാട്ടിൻ പുറങ്ങളിൽ ചെന്നാൽ കാണാൻ പറ്റും ഇത് ബിസിനസ്സ് അല്ല അവരുടെ ആവശ്യത്തിന് ഉള്ളതാണ്, ഒരു തവണ വാങ്ങിയ മുളകാണ്. എല്ലാ ദിവസവും ഉണക്കാൻ ഇടും. ഇവൻ വണ്ടി കേറ്റും..പിന്നേം കഴുകും.

ആറു മാസം 21അടി എന്നൊരു കണക്ക് പറയുന്നുണ്ടല്ലോ ല്ലേ. ഞങ്ങളുടെ ഒക്കെ വീട്ടിൽ രണ്ട് മാസം കൂടുമ്പോൾ ഒക്കെ മുളക് വാങ്ങി പൊടിപ്പിക്കാറുണ്ട്. നിങ്ങളൊക്കെ ഒരു വർഷത്തേയ്ക്കുള്ള പൊടി തയ്യാറാക്കുമായിരിക്കും. എന്തെല്ലാം കണ്ട് പിടിച്ചാൽ ആണ് ഒരു സിനിമ മുഴുവനും മനസ്സിലാക്കുക. അപാര കണ്ടുപിടിത്തം, എടാ മണ്ടന്മാരേ ഇത് സിംബോളിക്കായ് കാണിക്കുന്നതാണ് പെണ്ണിനെ. ആദ്യം മുളകിനെ ബഹുമാനിക്കാതെ അതിന്റെ മുകളിൽ കൂടി വണ്ടി ഓടിച്ച് പോവും. (ജയയെ അടിക്കുന്നത്) പിന്നെ അതിനെ ബഹുമാനിക്കും (ജയ തിരിച്ച് തല്ലുമ്പോ) തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.