ആണുങ്ങൾക്ക് പെണ്ണുങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് പറയുന്നുണ്ട്


ജയ ജയ ജയ ജയ ഹേയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അമൽ ദേവ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഒരു ദുർബല നിമിഷത്തിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു, അയാൾ തിരിച്ചു വിളിക്കാൻ വരുമെന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അയാളൊട്ട് വന്നതുമില്ല.” രാജേഷ് ഈ സിനിമയിൽ പറയുന്ന “ആണുങ്ങൾക്ക് പെണ്ണുങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ല” എന്നുള്ള സ്റ്റേറ്റ്മെന്റ് വെറും മണ്ടത്തരമാണെന്ന് തെളിയിക്കുന്ന ഏറ്റവും വലിയ തെളിവാണ് സിനിമയിൽ തന്നെയുള്ള രാജേഷിന്റെ അനിയത്തിയുടെ കഥാപാത്രം.

രാജേഷിന്റെ പെങ്ങളുടെ ഭർത്താവ് തിരിഞ്ഞുപോലും നോക്കിയിയിട്ടില്ല എന്നുള്ളത് ആണുങ്ങൾക്ക് പെണ്ണുങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നുള്ളതിന്റെ തെളിവാണോ അതോ നേരെ തിരിച്ചാണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. ഇനി വേറൊരു കാര്യം പറയാം.. രാജേഷിനെപ്പോലെയുള്ള ബെറ്റ മൈൽസി ന് അഥവാ പാവാടകൾക്ക് പെണ്ണുങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ല അത് സത്യമാണ്. രാജേഷിന്റെ കഥാപാത്രം നോക്കിയാൽ അറിയാം അയാൾക്ക് അയാളുടെ ദേഷ്യം നിയന്ത്രിക്കാൻ അറിയില്ല.

വകതിരിവ് ഇല്ലാതെ മറ്റുള്ളവരുടെ ഉപദേശം കേൾക്കുന്നു, സ്വന്തം ആയി ഒരു നിലപാടില്ല, സ്വയമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കുന്നു, തന്നെ ആശ്രയിക്കുന്നവരെ പരമാവധി ഉപദ്രവിക്കാൻ ശ്രമിക്കുന്നു (ഭാര്യയെ ഉപദ്രവിക്കുന്നു, കച്ചവടം ഏറ്റെടുത്തു നടത്താൻ അഭ്യർത്ഥിക്കുന്ന മറ്റൊരു ഫാം മുതലാളിയുടെ വണ്ടി ചുളുവിൽ കൈക്കലാക്കാൻ ശ്രമിക്കുന്നു) ഇത്യാദി ‘ഗുണഗണങ്ങൾ’ ഒക്കെ ബെറ്റ മെയ്‌ൽസിന്റെ ലക്ഷണങ്ങളാണ്.

പാവാടകൾ എന്നാൽ ഗുല്മോഹറുകൾ മാത്രമല്ല, ഫെമയിൽ വാലിഡേഷൻ ഉണ്ടെങ്കിൽ മാത്രം ജീവിക്കാൻ കഴിയുന്ന രാജേഷിനെ പോലുള്ളവരും പാവാടകൾ ആണ്. ആ വാലിഡേഷൻ കിട്ടാൻ വേണ്ടിയാണ് ഭാര്യയെതല്ലി തന്റെ ‘ആണത്തം’ കാണിക്കാൻ ശ്രമിക്കുന്നത് പക്ഷെ പാവാടകൾ എത്ര കിടന്നു കുത്തിമറിഞ്ഞാലും ആണുങ്ങൾ ആവില്ല യഥാർത്ഥത്തിൽ ഒരാൾക്ക് ഭാര്യയുടേതെന്നല്ല ആരുടേം സർട്ടിഫിക്കറ്റ് ആവശ്യമില്ല, അതുകൊണ്ട് അവർക്ക് ഭാര്യയെതല്ലി ആണത്തം തെളിയിക്കേണ്ടിവരുന്നില്ല.

അവർ സെല്ഫ് കപ്പബിൽ ആയിരിക്കും പക്ഷെ ബെറ്റ മെയ്‌ൽസി നെ പ്പോലെ സെല്ഫ് ഓറിയെന്റഡ് ആയിരിക്കില്ല, പെണ്ണുകാണാൻ പോയി പെണ്ണിനോട് മുട്ടിടിച്ചുകൊണ്ട് കോഴിയുടെ വില ചോദിക്കുന്നവൻ ഒക്കെ വാലിഡേഷൻ വേണ്ടി ഭാര്യയെ തല്ലിയില്ലങ്കിലെ അത്ഭുതമുള്ളൂ. ടോക്സിക് ആയ ബെറ്റ മൈൽസ് അഥവാ പാവാടകളോടൊപ്പം ജീവിക്കേണ്ടി വരുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ചിത്രം വരച്ചുകാട്ടുന്നു എന്നുമാണ് പോസ്റ്റ്.