രാജേഷ് രണ്ടാമത് കല്യാണം കഴിച്ച് കൊണ്ട് വരുന്ന പെണ്ണിനോടും അവന്റെ അമ്മ ഇത് തന്നെ പറയും


ബേസിൽ ജോസഫ് നായകനായി എത്തിയ പുതിയ ചിത്രം ആണ് ജയ ജയ ജയ ജയ ഹേയ്. ദർശന രാജേന്ദ്രൻ നായികയായി എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. നിരവധി പ്രശംസകൾ ആണ് ചിത്രത്തിനു ആരാധകരിൽ നിന്ന് വരുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

 

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ എസ്സ് പി ഹരി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയജയജയഹേ കാലഘട്ടം ആവശ്യപ്പെടുന്ന രസമുള്ള ഒരു സിനിമയാണ്. പുതിയ തലമുറയിൽ കുറവായിരിക്കുമെങ്കിലും, ഡൊമസ്റ്റിക് അബ്യുസ് എന്നത് ഒരു ഭാര്യയെ മാത്രമല്ല , കുടുംബത്തിനെയും, അടുത്ത തലമുറയെ വരെയും ബാധിക്കുന്ന മോശപ്പെട്ട ഒരു കാര്യമാണ്.

പ്രേക്ഷകരിലേക്ക് വിഷയത്തെ എത്തിക്കാൻ വേണ്ടി ഒരു ട്രോൾ ലെവൽ ട്രീറ്റ്മെൻറ് പിടിച്ചത് കൊണ്ട് തന്നെ, യുട്യൂബ് നോക്കി കരാട്ടെ പഠിക്കുമോ , കോഴിഫാമിലെ ജോലിക്കാരെ മുഴുവൻ അടിച്ചിടാമോ , ഡെയിലി ഒരുത്തൻ ഇടിയപ്പം തിന്നുമോ, ഒരു മാസം കൊണ്ട് ജയ കോഴി ഫാം ബിസിനസ് മാഗ്നെറ്റ് ആയതെങ്ങനെ തുടങ്ങിയ ലോജിക്കൽ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല, അതൊക്കെ ഒരു രസമെന്ന നിലയിൽ നന്നായി വർക് ആയിട്ടുണ്ട്.

ബി ടി ഡബ്ല്യൂ സീരിയസ് ആയി മെസ്സേജ് പറയുന്ന സീനിലെ കാര്യം (അതായത് ആണുങ്ങൾക്ക് പെണ്ണില്ലാതെ ജീവിക്കാൻ പറ്റില്ല എന്നത് ) ഒട്ടും യോജിപ്പും ഇല്ല. ഈ സിനിമയിലെ കോണ്ടെക്സ്റ്റ് ൽ ഭർത്താവിന്റെ ഇഷ്ടം നോക്കി, പിള്ളേരെ നോക്കി, വച്ച് വിളമ്പി കൂടെ നിൽക്കുന്ന ഒരു ഭാര്യ ഉണ്ടെങ്കിൽ അതൊരു കൺവീനിയന്സ് ആണ്. അതിനപ്പുറം ചെറു പ്രായത്തിൽ സ്വന്തം ബിസിനസ് ഉണ്ടാക്കി പെങ്ങളെ കെട്ടിച്ചു വിട്ടു, വീടുവച്ചു കഴിയുന്ന രാജേഷിനു ഒരു സ്ത്രീയുടെ ആവശ്യമില്ല. നന്നായ സ്ഥിതിക്ക് വേണമെങ്കിൽ രാജേഷിനു വേറൊരു കല്യാണം കഴിക്കാൻ ബുദ്ധിമുട്ടും ഇല്ല എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. രാജേഷ് വീണ്ടും കല്യാണം കഴിക്കും. എൻ്റെ പാവം മോൻ. അവനെ അവൾ ഒരുപാട് ദ്രോഹിച്ചു, എന്നിട്ട് അവനേം കളഞ്ഞു പോയി എന്നും പറഞ്ഞ് അമ്മ വേറെ കല്യാണം ആലോചിക്കും. ജയയേ പോലെ പ്രതികരിക്കാത്ത ഒരു കുട്ടി ആണേൽ തല്ലും കൊണ്ട് (ലൈക്ക് ഹിസ് മദർ) ജീവിതകാലം കഴിക്കും. അപ്പോ അമ്മ നാട്ടുകാരോട് പറയും? കണ്ടോ കണ്ടോ എൻ്റെ പാവം മോൻ എന്ത് സന്തോഷം ആയിട്ടാ ഇപ്പൊ ജീവിക്കുന്നത്. എല്ലാം ആ ജയ ഒരുത്തി ഉണ്ടാക്കി വെച്ച പ്രശ്നങ്ങൾ ആയിരുന്നു. നാട്ടുകാര് അത് കേട്ട് അതെ അതെ എന്ന് തല കുലുക്കും എന്നാണ് എന്നാണ് പോസ്റ്റിന് വന്ന ഒരു കമെന്റ്.