ആണിനെ കല്യാണം കഴിച്ചാൽ മാത്രമേ അമ്മയാകുള്ളോ, അവതാരകയോട് ജാസ്മിൻ മൂസ

ബിഗ് ബോസിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ, ബോഡി ബില്‍ഡറായ ജാസ്മിന്‍ ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് വിജയിച്ചയാളാണ്.കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ എം മൂസയുടെ ജീവിതം വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ ജാസ്മിന്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാവുകയായിരുന്നു. രണ്ടുതവണ വിവാഹം കഴിച്ച ജാസ്മിന്റെ ജീവിതം നരക തുല്യമായിരുന്നു. എന്നാൽ ഇതെല്ലം അതിജീവിച്ച് ജാസ്മിൻ എന്ന പെൺകരുത്ത് പുറത്തുവരുകയായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ജാസ്മിന്‍. മോണിക്ക ഷമി എന്ന സ്ത്രീസുഹൃത്തുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്മിന്‍.

ഇപ്പോൾ കോമഡി സ്റ്റാര്‍സ് ഷോയില്‍ വെച്ച് അവതാരകയോട് ജാസ്മിൻ ചോദിച്ച ചോദ്യമാണ് ഏറെ ചര്ച്ചയാകുന്നത്, ജാസ്മിന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ എന്നും അപ്പോള്‍ ആണിനെ കല്യാണം കഴിക്കാന്‍ തയ്യാറാകുമോ എന്നുമാണ് അവതാരക ജാസ്മിനോട് ചോദിച്ചത്, അമ്മയാകണമെങ്കിൽ ആണിനെ തന്നെ വിവാഹം കഴിക്കണോ, ഏത് കാലത്താണ് നമ്മൾ ഒക്കെ ജീവിക്കുന്നത്, ഇത്രയും സാങ്കേതിക വിദ്യയൊക്കെ ഇവിടെയുണ്ട്. ഐവിഎഫ് ട്രീറ്റ്‌മെന്റിനെക്കുറിച്ച് കേട്ടിട്ടില്ലേ, അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാമല്ലോ എന്നാണ് ജാസ്മിൻ അവതാരകയോട് തിരിച്ച് ചോദിച്ചത്.

വ്യക്തി ജീവിതത്തിൽ താൻ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടത്തെ കുറിച്ച് ജാസ്മിന്‍ മുന്‍പ് ജോഷ് ടോക്സിൽ തുറന്ന് പറഞ്ഞിരുന്നു. ‘18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ. അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാൻ. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും’.
എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എന്റെ വീട്ടിൽ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്സിനും അങ്ങനെ തന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി. എന്നാണ് ജാസ്മിൻ പറഞ്ഞത്