ജാനേമൻ എന്ന സിനിയമയിൽ മിനിറ്റിനു മിനിറ്റിനു കൗണ്ടർ അടിച്ച ഈ ‘അമ്മ ആരാണെന്നു അറിയാമോ ?


തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ സിനിമ ആയിരുന്നു ജാനേമൻ എന്ന ഏറ്റവു പുതിയ സിനിമ. ചിദംബരം എന്ന പുതുമുഖ സംവിധായകൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. കോമഡി ജോണറിൽ ആരാധകർക്ക് മുൻപിലേക്ക് എത്തിയ സിനിമ ഇതിനോടകാം തന്നെ ആരാധകരുടെ ഹൃദ്യവും കീഴടക്കി എന്ന് തന്നെ പറയുവാൻ സാധിക്കും. അത്രയും വലിയ വിജയം തന്നെ ആയിരിക്കുന്നു സിനിമ തിയറ്ററുകളിൽ നേടിയത്. തിയറ്ററിലെ വലിയ വിജയത്തിന് ശേഷം നിറയെ ആരാധകർ ആയിരുന്ന് സിനിമയുടെ ഓ ടി ടി റിലീസിന് വേണ്ടി കാത്തിരുന്നത്.


സിനിമ കഴിഞ്ഞ ദിവസം ഓ ടി ടീയിൽ എത്തിയിരിക്കുകയാണ്. തിയറ്ററിൽ സിനിമക്ക് ലഭിച്ച അതെ പ്രതികരണം തന്നെ ആയിരുന്നു സിനിമക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നതും. അഭിനയിച്ച മിക്ക താരങ്ങളുടെയും മികച്ച പ്രതികരണം കൂടി ആയപ്പോൾ ആരാധകർക്ക് ലഭിച്ചത് മികച്ച ഒരു സിനിമ കൂടി ആയിരുന്നു. ഓരോ കഥാപത്രങ്ങളുടെയും മികച്ച പ്രകടനം. അതായിരുന്നു ജാനേ മാന് എന്ന സിനിമ ഓരോ പ്രേക്ഷകനും നൽകിയത്. അങ്ങനെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സമ്പത്ത് എന്ന കഥാപത്രത്തിന്റെ അമ്മയായി അഭിനയിച്ച താരം.


നേരത്തെ തന്നെ ചിലപ്പോൾ ഓരോ സിനിമയിലും ഈ താരത്തെ കണ്ടു പരിചയം ഉണ്ടെങ്കിലും ചെറിയ ചെറിയ വേഷങ്ങളിൽ ആയിരുന്നു ഈ താരം മുൻപൊക്കെ വന്നു പോയത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ ഉന്നതകുല ജാതിക്കാരിയയായ ഹോം നഴ്സ് കഥാപത്രത്തെ ചിലപ്പോൾ ആരാധകർക്ക് മറക്കുവാൻ സാധിക്കില്ല. അതുപോലെ ഒന്നാണ് ആര്ക്കറിയാം എന്ന സിനിമയിലെ അയൽക്കാരി അങ്കിത എന്ന കഥാപത്രവും.

അങ്ങനെ അങ്ങനെ ചെറിയ ചെറിയ കഥാപത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ താരത്തിന്റെ യഥാർത്ഥ പേര് ഗംഗ മീര എന്നാണ്. ഏറ്റവും കൂടുതൽ താരങ്ങളുടെ വിവരങ്ങൾ കൈവശമുള്ള ഏറെ ആരാധകാറുള്ള എം ത്രീ ഡി ബി എന്ന സമൂഹമാധ്യമത്തിലെ ഗ്രൂപ്പിലാണ് താരത്തെ പറ്റിയുള്ള വിവരങ്ങൾ ആരാധകർക്ക് മുൻപിൽ പങ്കുവെക്കപ്പെട്ടത്. ഈ ഗ്രൂപ് മുൻപും ചെറിയ ചെറിയ താരങ്ങളെയുമെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിൽ തന്നെ നിന്നിട്ടുണ്ട് . ഇപ്പോളിതാ ജാനേ മാന് എന്ന സിനിമയിലെ മിനിറ്റിനു മിനിറ്റിനു കൗണ്ടർ അടിക്കുന്ന അമ്മയായി തകർത്തിരിക്കുകയാണ് ഗംഗ മീര എന്ന അഭിനേത്രി.