ആരാധകരുടെ നെഞ്ചുകുലുക്കി വീണ്ടും ജാനകി, വൈറലായി ഫോട്ടോഷൂട്ട്

മലയാളികൾക്ക് ഏറെ പരിചിതമായ വ്യക്തിയാണ് ജാനകി സുധീർ, ബിഗ്‌ബോസ് നാലാം സീണണിൽ എത്തിയപ്പോഴാണ് ജാനകി കൂടുതൽ ശ്രദ്ധേയമായത്, നടി മാത്രമല്ല ജാനകി മോഡലിംഗ്‌ലും ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് ജാനകി സുധീർ, ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസിൽ ജാനകി എത്തിയെങ്കിലും ആദ്യ ആഴ്ച തന്നെ താരം പുറത്താകുക  ആയിരുന്നു. ബിഗ്‌ബോസിന്റെ ഗ്രാൻഡ് ഫൈനലിയയിലും ജാനകി എത്തിയിരുന്നു, സോഷ്യൽ മീഡിയയിൽ സജീവമായ ജാനകി പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്, വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായും താരം എത്താറുണ്ട്. അത് മാത്രമല്ല തന്റെ വിശേഷങ്ങൾ എല്ലാം ജാനകി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം മികച്ച പ്രതികരണമാണ് ആരാധകരുടെ പക്കലിൽ നിന്നും ജാനകിക്ക് ലഭിക്കാറുള്ളത്.

ഇപ്പോൾ വൈറലാകുന്നത് കഴിഞ്ഞ ദിവസം ജാനകി പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്, ഗ്ലാമറസ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് ജാനകി ഈതവണ പങ്കുവെച്ചിരിക്കുന്നത്, ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ താരത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്, ഒമർ ലുലു ചിത്രം ചങ്ക്‌സിലുടെയാണ് ജാനകി അഭിനയ രംഗത്തേക്ക് എത്തിയത്. കൂടാതെ ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലും താരം ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി മലയാള സീരിയലുകളിലും താരം എത്തിയിരുന്നു. ബിഗ്‌ബോസിൽ നിന്നും പുറത്തായതിന്  പിന്നാലെയാണ് തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ജാനകി എത്തിയത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാഗിർ കാട്ടൂരാണ്

ഒരു പീഡനക്കേസും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തോംസൺ & ജെനി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോൺസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും, ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നതും സംവിധായകനായ ഷാഗിർ കാട്ടൂർ തന്നെയാണ്. ചിത്രത്തിൽ ജാനകി സുധീരിനെ കൂടാതെ മിഥുൻ ഹരിദാസ്,ഷംസാദ്, ജാൻ മെഹമൂദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.