തന്റെ കൂടെ അഭിനയിക്കുന്ന അഭിനേതാക്കളെ പോലും കഷ്ട്ടപ്പെടുത്തുന്നത് പതിവാണ്


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ജഗതി ശ്രീകുമാർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മുന്നൂറിൽ അധികം സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. നിരവതി നല്ല നർമ്മ മുഹൂർത്തങ്ങൾ ആണ് താരം മലയാളികൾക്ക് ആയി ഇതിനോടകം സമ്മാനിച്ചിട്ടുള്ളത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന് അറിയപ്പെടാൻ ജഗതി ശ്രീകുമാറിന് അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ളത്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒപ്പം നിൽക്കുന്ന അഭിനേതാക്കളെപ്പോലും ‘കഷ്ടപ്പെടുത്തി’ക്കൊണ്ട് അമ്പിളിച്ചേട്ടൻ അഭിനയിക്കുന്ന രണ്ട് രംഗങ്ങളാണ്.

“എന്റെ ദൈവമേ എനിക്കൊന്നും അറിഞ്ഞുകൂടാന്ന് ഈ മറുതയോട് പറഞ്ഞു കൊടുക്കടാ” എന്ന പ്രശസ്തമായ ഡയലോഗും പ്രകടനവും കണ്ട് വില്ലന്റെ ശിങ്കിടിയായി വരുന്ന കൊല്ലംതുളസി വളരെ കഷ്ടപ്പെട്ട് മീശ തടവിക്കൊണ്ടു ചിരിമറച്ചു പിടിക്കുന്നതാണ് ആദ്യത്തേത്. രണ്ടാമത് മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ജഗതിയുടെ പ്രകടനം കണ്ട് സഹഅഭിനേതാവായ സിദ്ദിഖ് ചിരിയടക്കാൻ വേണ്ടി മുഖംമറച്ചു പിടിക്കുന്നതാണ്.

ഇന്ന് മാർച്ച്‌ 10. കോഴിക്കോട്ട് ഉണ്ടായ അപകടത്തെതുടർന്ന് അമ്പിളിച്ചേട്ടൻ നിശബ്ദനായിട്ട് ഇന്ന് 11 വർഷം തികയുകയാണ്. കഴിഞ്ഞ 11 വർഷത്തിനിടയിൽ എത്രയെത്ര വേഷങ്ങളിൽ തകർത്തഭിനയിക്കേണ്ട ആളായിരുന്നു. ചിരിയുടെ തമ്പുരാന് സ്നേഹപൂർവ്വം എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. കാവടിയാട്ടം, കിലുകിൽ പമ്പരം ഒക്കെ സ്ക്രിപ്റ്റ് ന് മേലെ. ജഗതി ചേട്ടൻ ആണ് “ലിഫ്റ്റ് “ചെയ്ത് പടം പൊക്കി കൊണ്ട് പോയത്. അങ്ങേരു ഇല്ലങ്കിൽ ആ പടമൊന്നും ഇല്ല. അങ്ങനെ എത്രയോ സിനിമകൾ.

ഈ പകരം വെക്കാനില്ലാത്ത എന്ന് നമ്മൾ പറയാറുള്ളത് ഏറ്റവും അർത്ഥവത്താകുന്നത് ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോളാണ്, ഛോട്ടാ മുംബൈല്‍ പാമ്പ് ചാക്കോ ചേട്ടനെ വെള്ളം ഒഴിച്ച് എഴുന്നേപ്പിക്കുന്ന സീനില്‍ മോഹന്‍ലാല്‍ മാറി നിന്ന് ചിരിക്കുന്നത് കാണം. ജഗതി ശ്രീകുമാറിന് തുല്യം ജഗതി ശ്രീകുമാര്‍ മാത്രം, സ്ക്രിപ്റ്റിൽ പോലും ഇല്ലാത്ത കാര്യങ്ങൾ തന്റെ സ്വത് സിദ്ധമായ ശൈലിയിലൂടെ അവതരിപ്പിച്ച് കാണുന്നവരെ ചിരി അടക്കിപിടിക്കാൻ പാട് പെടുത്തുന്ന അമ്പിളിചേട്ടൻ മാജിക്‌. ഒരു നടനെ ഏറ്റവും നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടേൽ അത് ജഗതി ചേട്ടനെ ആണ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.