ജഗതി ശ്രീകുമാർ എന്ന നടൻ മലയാള സിനിമയിൽ ഉണ്ടാക്കിയ നഷ്ട്ടം എത്രത്തോളം ആണെന്ന് ഇതിൽ കൂടി അറിയാൻ പറ്റും


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഭാര്യ ഭർത്താവിനെ ഇടിച്ചുനിരപ്പാക്കുന്നത് ചർച്ചാവിഷയമായി മാറിയിരിക്കുകയാണല്ലോ ജയ ജയ ജയഹേയിലൂടെ. മൂന്നരപ്പതിറ്റാണ്ട് മുമ്പ് ഭർത്താവിനെ ഇടിച്ചുനിരപ്പാക്കുന്ന ഭാര്യ എന്ന അപൂർവമായകാഴ്ച ഉൾക്കൊള്ളിച്ച ചിത്രമായിരുന്നു മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം.

ജഗതി ശ്രീകുമാർ എന്ന മഹാനടൻ രംഗത്തുനിന്ന് പിന്മാറിയതിന്റെ നഷ്ടം എത്രത്തോളം ആണെന്ന് നമ്മെ നന്നായി ഓർമിപ്പിക്കും ഇതിലെ ചില രംഗങ്ങൾ. ലളിതശ്രീയുമൊത്തുള്ള അമ്പിളിച്ചേട്ടന്റെ പ്രകടനം എത്ര ആവർത്തിച്ചു കണ്ടാലാണ് മതിയാവുക. ഒരു ക്ലീഷേപ്രയോഗം തന്നെനടത്താം. ആ രംഗത്ത് ജഗതിയെ അല്ലാതെ മറ്റൊരുനടനെ സങ്കൽപ്പിക്കാൻപോലും കഴിയുകയില്ല.

സൗത്ത് ആഫ്രിക്കയിലും ഉഗാണ്ടയിലും ഇറാനിലും എല്ലാം അടിച്ചമർത്തപ്പെടുന്ന ജനങ്ങൾ ഒടുവിൽ മർദ്ദകർക്കെതിരെ ആഞ്ഞടിക്കുന്നതിൽ നിന്നും പ്രചോദനംഉൾക്കൊണ്ട് പാറക്കുട്ടിയെ അടിച്ചമർത്താൻചെല്ലുന്ന സഹദേവന്റെ രംഗങ്ങൾ മലയാളത്തിലെ തന്നെ ഏറ്റവുംമികച്ച ഹാസ്യരംഗങ്ങളിൽ ഒന്നാണ്. “ദേ, എന്റെ മനസ്സിൽ നിങ്ങളുടെ ഈ വലിയരൂപം മാത്രമേ ഉള്ളൂ. എന്നെ വിശ്വസിക്കൂ” എന്നുമാണ് പോസ്റ്റ്.

ജഗതി സൂര്യയോട് പറയുന്നതാ രസം ‘നീ പൊക്കോ ഞാൻ പോക്കാ’, നാട്ടിൽ ആദ്യമായി വന്ന സുരേഷ് ഗോപിയുടെ “എഞ്ചിനീയറോ”ട് “നാട്ടുപ്രമാണി” ആയ ശങ്കരാടി തന്റെ വസ്തുവകകളെ പറ്റി വിവരിക്കുന്നു “ആ കാണുന്ന 50 പറ നിലം എന്റെ സ്വന്താ, അതിനപ്പുറവുള്ള തെങ്ങുംപറമ്പ് ഭാര്യെടെ, അതിനും അപ്പുറം ഉള്ളത് മൂത്ത മോൾടെ പേരിൽ” ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ജഗതി “ആ കാണുന്ന രണ്ടര സെന്റ് പുരയിടം എന്റെ ഭാര്യ പാറുക്കുട്ടിയുടെ പേരിലാ”.