ജഗതി ശ്രീകുമാറും ജഗദീഷും ഇരട്ടവേഷത്തിൽ ആണ് ചിത്രത്തിൽ എത്തിയത്


ജഗതിയേയും ജഗതി ശ്രീകുമാറിനേയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് നിസ്സാർ സംവിധാനം ചെയ്ത ചിത്രം ആണ് ജഗതി ജഗദീഷ് ഇൻ ടൗൺ. ഇന്നസെന്റ്, രാജൻ പി ദേവ്, ചാര്മിള, ഇന്ദ്രൻസ്, ലാവണ്യ, മാള അരവിന്ദ്, രാഗസുധ, കവിയൂർ രേണുക, തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയില്ല എന്ന് മാത്രമല്ല, ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയും ആയിരുന്നു.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജഗതി ജഗദീഷ് ഇൻ ടൌൺ ജഗതി ശ്രീകുമാറും ജഗദീഷും ഇരട്ടവേഷത്തിൽ അഭിനയിച്ച ചിത്രമാണ് ജഗതി ജഗദീഷ് ഇൻ ടൌൺ. നിസാർ സംവിധാനം ചെയ്ത ഈ ചിത്രം 2002 ൽ മറ്റുമാണ് എന്ന് തോന്നുന്നു റിലീസ് ആയത്. പണ്ട് ടീവിയിൽ സ്ഥിരം വരുന്ന ഒരു ചിത്രമായിരുന്നു ഇത്.

നിസാർ എന്നാ സംവിധായകന്റെ ചീപ്പ് ക്വാളിറ്റി ഈ ചിത്രത്തിലും മുഴച്ചു നില്കുന്നു. അത്യാവശ്യം നല്ല കഥയായിരുന്നു സിനിമയുടെ എന്നാൽ സംവിധാനം അമ്പേ പാളിപോയി ഈ ചിത്രം കണ്ടവർ ഉണ്ടോ അഭിപ്രായങ്ങൾ പങ്കുവെക്കുക എന്നുമാണ് പോസ്റ്റ്. ഈ പോസ്റ്റ് ഇതിനോടകം  സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

വെറുതെ കണ്ടിരിക്കാവുന്ന മൂവീ ചെറുപ്പത്തിൽ കണ്ടതാണ് ഇപ്പോഴും ടി വി ൽ വരുമ്പോ കാണാറുണ്ട് ഈ ഡയറക്ടറുടെ വേറെയും പടങ്ങൾ ഉണ്ട്, 10-15 ദിവസം കൊണ്ട് തീർത്ത സിനിമ ആണ്. പ്രൊഡ്യൂസർ ന് നഷ്ടം ഇല്ല്യ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്നും സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്. ജഗതിയും ജഗദീഷും ഒന്നിച്ച് എത്തിയത് കൊണ്ട് തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.