ഇന്ന് മലയാള സിനിമയിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത ഒരു നടൻ ആണ് ജാഫർ ഇടുക്കി


ഇന്ന് മലയാള സിനിമയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒരു നടനാണ് ആണ് ജാഫർ ഇടുക്കി, ഇടുക്കി ജില്ലയിലെ സാധാരണകുടംബത്തില്‍ ഇദ്ദേഹം കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യത്തിനുശേഷം ഓട്ടോറിക്ഷ ഓടിക്കുന്നത് മുതല്‍ പല ജോലികളും ചെയ്യ്തിട്ടുണ്ട്. സീരിയല്‍രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്താണ് ഒ കെ ചാക്കോ കൊച്ചിന്‍ മുംബൈ, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധ നേടിയതോടെ നിറയെ അവസരങ്ങള്‍ വന്നു. വെറുതെ ഒരു ഭാര്യ, ബിഗ് ബി, രൗദ്രം, കാണ്ഡഹാര്‍, മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പരീത് പണ്ടാരി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഒരു സിനിമാക്കാരന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ജാഫറിനെക്കുറിച്ച് സിനിഫിൽ ഗ്രുപ്പിൽ പങ്കുവെച്ച ചില ഓർമ്മപ്പെടുത്തലുകൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്, നാലഞ്ചു വർഷങ്ങൾക്കു മുമ്പ് കൈരളി ടി വി യിലെ പ്രോഗ്രാമിൽ ഒരു പെൺകുട്ടി ജാഫർ ഇടുക്കിയോട് ചോദിച്ച ചോദ്യവും..

. അതിനു അദ്ദേഹം നൽകിയ മറുപടിയും അന്ന് കുറേ വിവാദമായതാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്, ഇപ്പൊ മലയാള സിനിമയിൽ സജീവമല്ല….. അതെന്തുകൊണ്ടാണ് സജീവമല്ലാത്തത് …. സ്വയം സെലക്റ്റീവ് ആയതാണോ…. അതോ സംവിധായകർ വിളിക്കാത്തത് കൊണ്ടാണോ എന്ന ചോദ്യമാണ് അവതാരക ജാഫറിനോട് ചോദിച്ചത് എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്. പക്ഷേ ഇന്ന് ജാഫർ ഇടുക്കി ഇല്ലാത്ത മലയാള സിനിമകൾ വളരെ വിരലിൽ എണ്ണാവുന്നത് മാത്രമേ ഉള്ളു…. മികച്ച ക്യാരക്ടർ റോളുകൾ….അതും ലിജോ ജോസ് പെല്ലിശേരി പോലുള്ള പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളിൽ പോലും അദ്ദേഹത്തിനൊരു ഇടമുണ്ട് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഒരു സിനിമാക്കാരൻ ആവാൻ ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ലെന്ന് ജാഫർ നേരത്തെ പറഞ്ഞിട്ടുണ്ട്, സ്വന്തം നാടായ ഇടുക്കിയും അവിടുത്തെ ഭാഷയുമാണ് ഈ മേഖലയിലെത്താൻ തന്നെ ഏറെ സഹായിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കിയിരുന്നു, ഓരോ സിനിമയിലേയും കഥാപാത്രങ്ങൾക്ക് വേണ്ടുന്ന രീതിയിലുള്ള രൂപമാറ്റം വരുത്താൻ എപ്പോഴും ഒരുക്കമാണെന്ന് ​അദ്ദേഹം പറഞ്ഞിരുന്നു