എന്ത് ക്യൂട്ട് ആണിത്, ആരാധകരുടെ മനം കവർന്ന് ഇഷാനി കൃഷ്ണ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണ ഫാമിലി. നടൻ കൃഷ്ണകുമാറിൻ്റെയും മക്കളുടെയും ചിത്രങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിൽ ദിനംപ്രതി വൈറലായി മാറുകയാണ്. നടന്‍ കൃഷ്ണകുമാറിന്‍റേയും സിന്ധുവിന്‍റേയും നാലു പെൺമക്കളടങ്ങിയ വീടാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ തരംഗം. ലോക്ക് ഡൗണ്‍ കാലത്ത് ഇൻസ്റ്റാഗ്രാം വളരെ ക്രിയേറ്റീവായി ഉപയോഗിച്ച താരങ്ങളും ഇവരാണ്. ലോക്ക് ഡൗണ്‍ കാലത്ത് വിശേഷങ്ങളും മകൾ ദിയയുടെ പിറന്നാളാഘോഷവും ഫോട്ടോഷൂട്ടും കേക്ക് മുറിക്കലുമൊക്കെ ഇൻസ്റ്റാഗ്രാമിലെ ഇവരുടെ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഇപ്പോൾ  ഇഷാനി പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്, ഷോർട് ഗൗണിൽ അതി  സുന്ദരിയായാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്, ചിത്രങ്ങളുടെ കൂടെ ബാർബി ഗേളിന്റെ പാട്ടും കൂടെ ആഡ് ചെയ്തിട്ടുണ്ട്, നിരവധി ലൈക്കുകളും കമെന്റുകളുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്

അച്ഛന് പിന്നാലെ മൂന്ന് മക്കളും ഇതിനോടകം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. അഹാനയാണ് ആദ്യം അഭിനയിച്ചു തുടങ്ങിയത്. അടുത്തിടെ പതിനെട്ടാംപടി, ലൂക്ക എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലൂക്കയിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ട് ഹൻസികയും അരങ്ങേറി. മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ വണ്ണിൽ ഇഷാനി അഭിനയിച്ചു, അടുത്തിടെ തന്റെ വണ്ണം കൂട്ടിയത് എങ്ങനെ എന്ന് വ്യക്തമാക്കി ഹൻസിക എത്തിയിരുന്നു, തന്റെ വർക്ക് ഔട്ട് വീഡിയോ സഹിതം പങ്കുവെച്ചാണ് താരം എത്തിയത്.

മൂന്ന് മാസം കൊണ്ടാണ് ഇഷാനി പത്ത് കിലോ വര്‍ധിപ്പിച്ചത്. ‘മാര്‍ച്ച് ആദ്യമാണ് ജിമ്മില്‍ ചേരുന്നത്. വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും ജിമ്മില്‍ പോകാന്‍ ആദ്യം വലിയ താല്‍പര്യമില്ലായിരുന്നു. ശരീരഭാരം കൂട്ടാനാണ് ജിമ്മില്‍ എത്തിയതെന്ന കാര്യം ട്രെയിനറോടും പറഞ്ഞു. വര്‍ക്കൗട്ടിനേക്കാള്‍ ഡയറ്റിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു തന്നു’ എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്