ഇതൊക്കെയാണ് മക്കളെ ഫോട്ടോഷൂട്ട് , ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഇഷാനി കൃഷ്ണ

താര പുത്രിയായ ഇഷാനി കൃഷ്ണയെ അറിയാത്തവരായി ആരും ഉണ്ടാകില്ല, കാരണം നടൻ കൃഷ്ണ കുമാറും കുടുംബവും മലയാളി പ്രക്ഷകർക്ക് എന്നും ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ്,. മകൾ അഹാന കൃഷ്ണ ഇതിനോടൊപ്പം തന്നെ അച്ഛന്റെ കല പിന്തുടർന്ന് കഴിഞ്ഞു, എന്നാൽ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ഇഷാനി സിനിമയിൽ വേഷമിട്ടിയെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് ഇപ്പോഴും,. അതുകൊണ്ടു തന്നെയാണ് താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോകളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്,. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് എടുത്ത ചിത്രങ്ങളിൽ ഇഷാനിയെ സ്റ്റൈലിഷ് മേക്കോവറിലാണ് കാണാൻ സാധിക്കുന്നത്. അമ്മയ്ക്കും അഹാനയ്ക്കും ഒപ്പം തിരുവനന്തപുരത്ത് നിന്നും കൊച്ചയിൽ എത്തിയാണ് ഇഷാനി പുതിയ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ബി.ടി.എസ് വീഡിയോ ഇഷാനി തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കമെന്റുകളും ലൈക്കുകളുമാണ് ഇഷാനിയുടെ ഈ ചിത്രങ്ങൾക്കും വീഡിയോയ്ക്കും ലഭിക്കുന്നത്.

അടുത്തിടെ ഇഷാനി തന്റെ ശരീര ഭാരം കൂട്ടിയത് വലിയ വാർത്ത ആയിരുന്നു, തീരെ മലിഞ്ഞിരുന്ന ഇഷാനി തടി കൂട്ടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 40 കിലോയില്‍ നിന്നും 50 കിലോ ശരീരഭാരമാണ് ഇഷാനി വര്‍ധിപ്പിച്ചത്. മെലിഞ്ഞ ശരീര പ്രകൃതമുളള ആളാണ് താന്‍. ഇനിയും മെലിഞ്ഞാല്‍ കാണാതാകും, അതുകൊണ്ട് കുറച്ചു കൂടി വണ്ണം ആകാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൈകള്‍ തീരെ മെലിഞ്ഞിട്ടായിരുന്നു. കൈകള്‍ക്ക് വണ്ണം വെയ്ക്കാനാണ് കൂടുതല്‍ പാട്. വണ്ണം വെച്ചാല്‍ ആദ്യം കാണുന്നത് മുഖത്തോ വയറിലോ ആകും. അവിടെയാണ് ഫാറ്റ് വേണ്ടാത്തതും. കഴിഞ്ഞ ലോക്ഡൗണിന് മുന്‍പാണ് ഇതേക്കുറിച്ച് കാര്യമായി ശ്രമിച്ചു തുടങ്ങിയത്.ജിമ്മിലെ വര്‍ക്കൗട്ട് കൊണ്ട് ഗുണമില്ലാതായപ്പോള്‍ മാര്‍ച്ച് അവസാനം ഒരു ജിമ്മില്‍ ചേര്‍ന്നെന്ന് വ്യക്തമാക്കിയ ഇഷാനി ട്രെയിനറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഡയറ്റാണ് തന്റെ വണ്ണം കൂടാൻ കാരണമെന്നാണ് ഇഷാനി പറഞ്ഞത്