“സിനിമയിൽ ഒരു ചുംബന രംഗം ചെയ്തതിൽ താൻ സങ്കടപെടുന്നുണ് എന്ന് മാധുരി ദിക്ഷിത് ഒരിക്കൽ പറഞ്ഞിരുന്നു” ഇന്റിമസി സീനുകൾ കുറിച്ച് കുറിപ് ചർച്ചയാകുന്നു.


സിനിമകളിൽ ഇന്റിമസി സീനുകളുടെ പ്രാധാന്യം ഏറെയാണ്. ജീവിതം തന്നെ വരച്ചുകാട്ടുമ്പോൾ മനുഷ്യന്റെ വികാരങ്ങൾ എല്ലാം തന്നെ ചിലപ്പോൾ സ്‌ക്രീനിൽ എത്തിക്കുവാൻ ചില സംവിധായകർ ശ്രമിക്കാറുണ്ട്. എന്നാൽ അത്തരം രംഗങ്ങൾ പിന്നീട് വേറെ പല രീതികളിലുമാണ് ആരാധകരുടെ ഇടയിൽ ചിത്രീകരിക്കപ്പെടാറു. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ നാട്ടുകാരുടെ ഇടയിൽ ചിലപ്പോൾ ആ നായികക്ക് വേറെ ചില പട്ടങ്ങൾ വരെ കിട്ടിയ ചരിത്രവുമുണ്ട്. ഇഇഇ സാഹചര്യത്തിൽ സിനിമകളിലെ ഇന്റിമസി സീനുകളെക്കുറിച്ചും ഇതേ കാഴ്ചപ്പാടിനെ കുറിച്ചും ടിങ്കു ജോൺസൻ എന്ന ആരാധകൻ പ്രമുഖ സിനിമ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.


സിനിമകളിൽ ഇന്റിമസി രംഗങ്ങളിൽ അഭിനയിക്കുവാൻ ചില താരങ്ങൾ റെഡി ആകാറുണ്ട്. പക്ഷെ സംവിധായകരുടെ നിർബന്ധം കൊണ്ട് മാത്രം രംഗങ്ങൾ ചിത്രീകരിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ താരങ്ങൾ ഇത്തരം സീനുകളിൽ അഭിനയിക്കുമ്പോൾ എത്രത്തോളം കംഫര്ട് ആണെന്ന് നോക്കേണ്ടത് വളരെ അധികം ആവശ്യകത നിറഞ്ഞതാണ് എന്നാണ് താരം തന്റെ കുറിപ്പിലൂടെ വരച്ചു കാട്ടുന്നത്. ഹിന്ദി സിനിമകളിലെ
നിര സാന്നിധ്യമായ മാധുരി ദിക്ഷിത് എന്ന ഗതാരം ദയാവാൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഒരു ഒരു ചുംബന രംഗം ചെയ്തതിൽ താരം സങ്കട പെടുന്നുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.


അതുപോലെ സൽ‍മ ഹ്യേക്ക് എന്ന മെക്സിക്കൻ താരം ഇത്തരം ഒരു സീനിൽ അഭിനയിച്ചപ്പോൾ താൻ കരയുകയായിരുന്നു എന്നാണ് ടിങ്കു തന്റെ കുറിപ്പിലൂടെ പറയുന്നത്. ഇത്തരം സംഭവങ്ങളിലാണ് സിനിമയിൽ ഇന്റിമസി സംവിധായകൻ എന്ന വിഭാഗത്തിന് പ്രാധാന്യമേറുന്നത് എന്ന് താരം കൂട്ടിച്ചേർക്കുന്നു. ദീപിക പദുക്കോൺ അഭിനയിച്ച ഗെഹ്‌റിയാൻ എന്ന സിനിമയിലൂടെ ഈ വിഭാഗം ഏറെ ചർച്ച ആവുകയാണ്. കൂടാതെ മലയാള സിനിമയിൽ തന്ന ചാക്കോച്ചൻ ഒരു രംഗത്തിൽ അഭിനയിച്ചതിന് അവതാരകൻ ചോദിച്ച ചോദ്യം ഒക്കെ അര്ഥമില്ലാത്തതാണ് എന്നാണ് താരം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.


കൂടാതെ ബോളിവുഡിലെ ഇന്റിമസി ഡയറക്ടർ ആയ നേഹ വയസ്സിന്റെ അഭിമുഖത്തിൽ സിനിമയിലെ ഇന്റിമസി സീനുകളേ കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും അതിലെ കമന്റ് സെക്ഷൻ കാണുമ്പോൾ മനസിലാകും ഇതിൽ അഭിനയിക്കുന്നർ എത്രത്തോളം ഇവിടെ നേരിടേണ്ടി വരുന്നു എന്നും താരം കൂട്ടിച്ചേർത്തു. കുറിപ്പ് ഇപ്പോൾ ചർച്ച ആവുകയാണ്.