സുരേഷ് ഗോപി അമ്മയിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണം ഇതായിരുന്നു

മാലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് ‘അമ്മ. എന്നാൽ സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന സുരേഷ് ഗോപി ‘അമ്മ സംഘടനയിൽ ഇപ്പോൾ അംഗം അല്ല. എന്നാൽ താരം മുൻപ് സംഘടനയിലെ അംഗം ആയിരുന്നു. ഇപ്പോൾ സുരേഷ് ഗോപി എന്ത് കൊണ്ട് ആണ് ‘അമ്മ സംഘടനയിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്ന് തുറന്ന് പറയുകയാണ് ഇന്നസെന്റ്. ഒരു അഭിമുഖത്തിനിടയിൽ മേജർ രവി ആണ് ഇന്നസെന്റിനോട് സുരേഷ് ഗോപി അമ്മയിൽ നിന്ന് വിട്ട് നിൽക്കാൻ ഉള്ള കാരണത്തെ കുറിച്ച് ചോദിച്ചത്. ഈ ചോദ്യത്തിന് ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി ഒരു വളരെ സാധുവായ മനുഷ്യൻ ആണെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവര്ക്കും അറിയാം. സുരേഷ് ഗോപി അമ്മയിൽ ഉള്ള സമയത് ഒരു പരുപാടി നടത്താൻ പ്ലാൻ ഇട്ടു. അമ്മയുടെ പരുപാടി അല്ലായിരുന്നു അത്. എന്നാൽ സുരേഷ് ഗോപി പറഞ്ഞത് ആ പ്രോഗ്രാം നടത്തിയിട്ട് അതിന്റെ ലാഭം അമ്മയ്ക്ക് തരാം എന്നായിരുന്നു. അത് കേട്ടപ്പോൾ അമ്മയിലെ അംഗങ്ങൾ എല്ലാം സമ്മതിച്ചു. ആ സമയത്ത് ഞാൻ അമ്മയുടെ പ്രസിഡന്റ് ആയിരുന്നില്ല. അങ്ങനെ സുരേഷ് ഗോപി മുൻകൈ എടുത്ത് ആ പരുപാടി നടത്തി. രണ്ടോ മൂന്നോ ലക്ഷം രൂപ ആയിരുന്നു അമ്മയ്ക്ക് തരാം എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

പരുപാടി കഴിഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് നഷ്ട്ടം വന്നു. ആ നഷ്ട്ടം  വന്ന കാര്യം നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് ആണ്. എന്നാൽ അമ്മയുടെ ഏതോ ഒരു മീറ്റിങ്ങിൽ വെച്ച് ഒരു അംഗം എല്ലാവരുടെയും മുന്നിൽ വെച്ച് ചോദിച്ചു ആ പൈസ ഇത് വരെ കൊടുത്തില്ലല്ലോ, അത് എന്താണ് കാരണം, നിങ്ങൾ കൊടുക്കാം എന്ന് പറഞ്ഞതല്ലേ എന്ന് ഒക്കെ. ഇത് സുരേഷ് ഗോപിക്ക് വളരെ വലിയ നാണക്കേട് ആണ് ഉണ്ടാക്കിയത്. അന്ന് സുരേഷ് ഗോപി തന്റെ കയ്യിൽ നിന്ന് പൈസ എടുത്ത് കൊടുക്കാമെന്നു പറഞ്ഞ പണം മുഴുവൻ കൊടുത്തു.  അതിനു  ശേഷം ഞാൻ അമ്മയുടെ പ്രസിഡന്റ് ആയപ്പോൾ ഞാൻ സുരേഷ് ഗോപിയെ വിളിച്ചിട്ട് ചോദിച്ചു സുരേഷ്, നിങ്ങൾ എങ്ങനെ ആണ് ആ പണം ഇവിടെ തന്നത്? നിങ്ങൾക്ക് കിട്ടാത്ത പണം ആണ് അത്. ആ പണം അമ്മയിൽ നിന്ന് തിരിച്ച് തരാം, അത് നിങ്ങൾ വാങ്ങണം എന്ന്. അന്ന് സുരേഷ് ഗോപി പറഞ്ഞത് വേണ്ട ചേട്ടാഎന്നാണ്. കുട്ടികൾക്ക് ആഹാരം പോലും വാങ്ങാൻ പണമില്ലാത്ത സമയത്ത് ആണ് സുരേഷ് ആ പണം അമ്മയ്‌ക്ക് നൽകുന്നത്.

എന്നാൽ ഞാൻ ഇത് പറയുമ്പോഴും ഇതിനോട് അമ്മയിലെ എല്ലാവര്ക്കും പൂർണ്ണ യോജിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും സുരേഷ് അത് വാങ്ങിയില്ല. അന്ന് സുരേഷ് പറഞ്ഞത് എനിക്ക് തരേണ്ട ചേട്ടാ ആ പണം, പകരം ഏതെങ്കിലും സംഘടനകൾക്ക് നൽകാൻ ആണ്. അപ്പോൾ ഞാൻ പറഞ്ഞു അത് ശരിയാവില്ല. അതല്ല അതിന്റെ ശരി. ഞങ്ങൾ നിങ്ങൾക്ക് തരാം. സുരേഷ് പിന്നെ അത് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ്. എനിക്ക് നന്നായി അറിയാം അങ്ങനെ ഒരു പരുപാടി നടത്തിയിട്ട് ഒരു രൂപ പോലും സുരേഷിന് ലഭിച്ചില്ല എന്ന്. ആ സമയത്തും സുരേഷ് പറയുന്നത് അത് ഏതെങ്കിലും സംഘടനകൾക്ക് നൽകാൻ ആണ് എന്നും ഇന്നസെന്റ് പറഞ്ഞു.