വിജയ്ബാബു സാറിനോടൊപ്പം എന്ന് ഇന്ദ്രൻസ്, എന്തൊരു എളിമയാണ് ഇദ്ദേഹത്തിനെന്ന് ആരാധകർ

മലയാളത്തില്‍ ഹാസ്യവേഷങ്ങളില്‍നിന്നും നായകനടനായി ഉയര്‍ന്ന താരമാണ് ഇന്ദ്രന്‍സ്. ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്താണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇന്ദ്രന്‍സ് ചെയ്യുന്ന മിക്ക കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട് ഇപ്പോൾ നടൻ വിജയ ബാബു സാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം, വിജയ്ബാബു സാറിനോടൊപ്പം എന്ന കാപ്ഷനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, എല്ലാവർക്കും സ്നേഹം മാത്രം തോന്നുന്ന മനുഷ്യൻ ഒരു പക്ഷേ താങ്കൾ മാത്രമായിരിക്കും..

ഇന്ദ്രൻസ് ചേട്ടാമഹാ സമുദ്രം എന്ന സിനിമയിൽ ജൂനിയർ അര്ടിസ്റ്റ് ആയിട്ടു പോയ എന്നെ സർ എന്ന് വിളിച്ചിട്ടുണ്ട് അന്നത്തെ ഇന്ദ്രൻസ് സർ സീനിയർ ആയിട്ടു തോന്നിട്ടുണ്ടാവും പാവം ഗ്രേറ്റ് സർ താങ്കളേക്കാൾ എത്രയോ ജൂനിയർ ആയ ഒരാളെ സർ എന്നൊക്കെ വിളിക്കണോ ?U R such a best person Mr. Indrans… ആ നിഷ്കളങ്കതയാണ് താങ്കളുടെ മുഖമുദ്ര ഇന്ദ്രൻസ്ജീ… ഇന്ദ്രൻസ് സാർ വിജയ് ബാബുവിനൊപ്പം..  അങ്ങനെയേ വായിക്കാൻ കഴിയുന്നുള്ളൂ എളിമയുടെ അവസാന വാക്ക്…. ഇന്ദ്രൻസ് ചേട്ടൻ. ലാളിത്യം അതാണ് ഇന്ദ്രൻസ് ചേട്ടന്റെ അലങ്കാരം ഇന്ദ്രൻസേട്ടന്റെ കൂടെ വിജയ്ബാബു സാർ എന്നാണു കാണുന്നവർക്ക്‌ തോന്നുന്നത്‌ ഇന്ദ്രൻസ് സാറിനൊപ്പം വിജയ് ബാബു. അതാ ഞങ്ങൾക്ക് ഇഷ്ടം. കാരണം നിങ്ങളെ കാണാൻ തുടങ്ങിയിട്ട്. കാലം ഒരുപാട് ആയി മലയാളസിനിമയിൽ. തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്.

ഹോം ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ഇന്ദ്രൻസിന്റെ സിനിമ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചത്. സംവിധായകൻ റോജിൻ തോമസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സാധാരണക്കാരൻ കുടുംബ നാഥൻ ഒലിവർ ട്വിസ്റ്റിനെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിനും നടന്റെ പ്രകടത്തിനും ലഭിച്ചത്. ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയാത്തതിനും കാരണം ഒലിവർ ട്വിസ്റ്റ് ഒരു നനവായി നമ്മളിൽ പടരുന്നത് തന്നെയാണ്. അത്രക്കേറെ മികച്ചതായിട്ടാണ് ഇന്ദ്രൻസ് ഈ ചിത്രത്തിന് വേണ്ടി അഭിനയം കാഴ്ച വെച്ചിരിക്കുന്നത്. ഹോമിന് ശേഷം നടന്റേതായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.