ഇത്രയേറെ ബോഡി ഷെയ്‌മിങ് ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടൻ ഇല്ല എന്ന് തന്നെ പറയാം


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ആണ് ഇന്ദ്രൻസ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം. വർഷങ്ങൾ കൊണ്ട് കോമഡി റോളുകളിൽ എത്തിയ താരം ഈ അടുത്തിടെയായി കാരക്ടർ റോളുകളിൽ ആണ് എത്തുന്നത്. ശരിക്കും ഇന്ദ്രൻസ് എന്ന നടനെ ഇപ്പോൾ ആണ് മലയാള സിനിമ ഉപഗോയപ്പെടുത്താൻ തുടങ്ങിയത് എന്ന് തന്നെ പറയാം. ഇപ്പോൾ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ ആണ് താരം എത്തിക്കൊണ്ടിരിക്കുന്നത്.

ഒരു കാലത്ത് വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ് ആയിരുന്നു ഇന്ദ്രൻസ് എന്ന നടന് നേരെ ഉണ്ടായത്. അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ പോലും അദ്ദേഹത്തിനെ കളിയാക്കിക്കൊണ്ടുള്ള നിരവധി ഡയലോഗുകൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇത്തരത്തിൽ ഉള്ള ബോഡി ഷെയിമിങ്ങിന് എതിരെ വലിയ വിമർശനങ്ങൾ ആണ് ഉണ്ടാകുന്നത്. ഈ അവസരത്തിൽ ഒരിക്കൽ ബഡായി ബംഗ്ലാവ് പരുപാടിയിൽ നടന്ന ഒരു സംഭവം ആണ് ഒരു ആരാധകൻ കുത്തി പൊക്കിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ സി വി എൻ ബാബു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  2018 ൽ ഞാനെഴുതിയ ഒരു പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നു ഏഷ്യാനെറ്റിന് ബോഡി ഷൈമിങ് ഒരു വിഷയമല്ലാത്തതുകൊണ്ടോ ഇന്ദ്രൻസ് അന്ന് ഇത്ര വലിയ നടനായി കണക്കാക്കാത്തതുകൊണ്ടോ ഇതൊന്നും വലിയ ചർച്ചയായില്ല.ഇന്ന് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് നല്ലതാണെന്ന് തോന്നി മുഖ്യധാരാ സിനിമാ മേഖലയിൽ സജിവമല്ലെങ്കിലും പല താരങ്ങളേയും ലജ്ജിപ്പിക്കുന്ന പെർഫോമ൯സ് ഇന്ദ്ര൯സിലൂടെ സമാന്തരമായി സംഭവിക്കുന്നുണ്ട്.

‘മാൺട്രോതുരുത്ത് ’പോലുള്ള സിനിമയിലെ പക്വതയാർന്ന അഭിനയം ഇന്ദ്ര൯സ് എന്ന വ്യക്തിയുടെ ശക്തമായ അഭിനയ സാന്നിദ്ധ്യമായിരുന്നു. ഇത്രയും സീനിയറും അഭിനവ മികവുമുള്ള ഒരു നടനെ ബഡായി ബംഗ്ലാവിലെ കോമാളിയായി അവതരിപ്പിച്ചതാണ് വിഷമം തോന്നാ൯ കാരണം വലുപ്പവും,ശരീരവും,നിറവുമൊക്കെ നിരന്തരമായ അധിക്ഷേപങ്ങളുടെ തമാശകളായി സിനിമകൾ കൊണ്ടാടുമ്പോൾ,ഒരു പരിധിക്ക് ശേഷം പുറം തള്ളപ്പെട്ട കലാകാര൯മാർ ഒത്തിരിയാണ്.

മുകളിലെ ചിത്രത്തിൽ കാണുന്ന ഏഷ്യാനെറ്റ് ബഡായിയുടെ ഈ ക്രൂരമായ തമാശക്ക് പിന്നിലും ഒരു മനുഷ്യനെ അയാളുടെ ശരീരത്തെ മാറ്റിപ്പണിത് ഒരു പൊതു ബോധ സൗന്ദര്യത്തെ ഊട്ടി ഉറപ്പിക്കുകയാണ്.അതല്ലാത്തവരെ പുറത്താക്കുകയാണ് സവർണ്ണ ശരീരവും ഭാഷയുമൊക്കെ സിനിമയുടെ കേന്ദ്ര കഥാപാത്രമായി സിനിമയുടെ യോഗ്യതയായി ആഘോഷിക്കപ്പെടുമ്പോൾ,പുതിയ കാലത്ത് താരപ്പകിട്ടില്ലാത്ത സിനിമകളോടും നട൯മാരോടുമുള്ള പരിഗണന വിപ്ലവകരമായ മാറ്റം തന്നെയാണ് എന്നുമാണ് പോസ്റ്റ്.