ഡയലോഗ് ഒന്ന് തെറ്റി, അയിനാണ് , മിഥുൻ മാനുവലിനൊപ്പമുള്ള രസകരമായ ചിത്രങ്ങളുമായി ഇന്ദ്രൻസ്, ഏറ്റെടുത്ത് ആരാധകർ

അപാരവായനക്കാരനാണ് ഇന്ദ്രൻസ്. പക്ഷേ ഏതൊരു പുസ്തകത്തിൽ നിന്ന് കിട്ടിയതിനേക്കാളും ജീവിതാനുഭവങ്ങളിൽ നിന്ന് ഇന്ദ്രൻസിനു വെളിച്ചം ലഭിച്ചിട്ടുമുണ്ട്. അറിവുകളും അനുഭൂതികളും ഇല്ലായ്മകളും സങ്കടങ്ങളും സന്തോഷങ്ങളും തുന്നി ചേർത്ത ഒരു വലിയ പുസ്തകമാണീ മെലിഞ്ഞ മനുഷ്യൻ. തയ്യൽക്കാരനായി കരിയർ തുടങ്ങിയ ഇന്ദ്രൻസ് ഇന്ന് ലോകോത്തര നടനായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഷാങ്ഹായ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വരെ ആദരിക്കപ്പെട്ട അഭിനയ പ്രതിഭ ആണ് ഇദ്ദേഹം, ഇപ്പോൾ ഇന്ദ്രൻസ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, മിഥുൻ മാനുവലിനൊപ്പമുള്ള രസകരാമായ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്, ഡയലോഗ് ഒന്ന് തെറ്റി, അയിനാണ് അടിക്കുന്നത് എന്നാണ് താരം കുറിച്ചത്,

നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. Director ആയാലും, producer ആയാലും ചേട്ടനെ അടിക്കുന്നത് ഞങ്ങൾ ഫാൻസുകാർക്ക് സഹിക്കില്ല കേസ് കൊടുക്കണം പിള്ളേച്ചാ… സംവിധായകൻ വേണ്ടാത്ത സ്ഥലത്ത് തല്ലിയതിന് സത്യം പറഞ്ഞാൽ ഈ പോസ്റ്റ് ഇട്ടതു ഇന്ദ്രൻസ് ചേട്ടൻ പോലും അറിഞ്ഞിട്ടുണ്ടാവില്ല ഇന്ദ്രൻസ് ഏട്ടൻ ആയോണ്ട്.ഇതൊക്കെ നടക്കും…. ഇത്രെയും എളിമ/simplicity ഉള്ള ഒരു നടൻ മലയാള സിനിമ യിൽ ഉണ്ടോന്നു സംശയം ആണ്….ഇന്ദ്രൻസ് ഏട്ടൻ ഇഷ്ടം .6ആം പാതിരിക്കായി വെയ്റ്റിംഗ്… അഞ്ചാം പാതിരാ 2 തവണ തിയേറ്റർ പോയി കണ്ടു വയനാട് വരദൂരിൽ വന്നപ്പോൾ കാണണം എന്ന് ഉണ്ടായിരുന്നു പക്ഷേ സാധിച്ചില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്. ഹോമിന് ശേഷം താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് നല്ലവിശേഷം .

ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്ബോധിപ്പിക്കുന്ന ചിത്രമാണ് “നല്ലവിശേഷം ” . മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ പ്രമുഖങ്ങളായ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഉടൻ റിലീസിനൊരുങ്ങുന്നു.ഞവരൂർക്കടവ് ഗ്രാമത്തിലെ നിഷ്ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ഗ്രാമവാസികളുടെ ക്ഷേമം നിലനിറുത്താൻ പരിശ്രമിക്കുന്ന ‘കാശി’ ആ ഗ്രാമീണർക്ക് പ്രിയപ്പെട്ടവനാണ് . ഓർഗാനിക് കൃഷിയിലൂടെ കാശി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മ ഗ്രാമത്തിലും പുറത്തും പ്രശസ്തമാണ്.