സിനിമയെക്കാൾ വലുത് കുടുംബം ആണെന്നായിരുന്നു അന്ന് ഞാൻ കരുതിയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ഇന്ദ്രാജ. അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിരുന്നില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരത്തിന് അവസരം ലഭിച്ചു. പൂച്ച കണ്ണുകളുമായി വന്ന സുന്ദരിയെ പ്രേക്ഷകർ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കുകയായിരുന്നു. എന്നാൽ സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടയിൽ ആണ് താരം വിവാഹിത ആയത്. വിവാഹത്തോടെ ഇന്ദ്രജ സിനിമ ജീവിതം ഉപേക്ഷിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുടുംബജീവിതത്തിലേക്ക് കടന്ന താരത്തെ പതുക്കെ ആരാധകരും മറന്നു തുടങ്ങുകയായിരുന്നു. എന്നാൽ മുസ്ലിം യുവാവിനെ പ്രണയിച്ച ഇന്ദ്രജയെ അന്യമതസ്ഥനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിനോട് ഇന്ദ്രജയുടെ വീട്ടുകാർ ശക്തമായി എതിർക്കുകയും തുടർന്ന് വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇന്ദ്രജ മുഹമ്മദ് അബ്സറിനെ വിവാഹം കഴിക്കുന്നതും. ബിസിനസ്സുകാരനായ മുഹമ്മദ്ദിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.

വർഷങ്ങൾക്ക് ശേഷം വീണ്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇന്ദ്രജ ഇപ്പോൾ. കൈരളി ടിവി യിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷൻ എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ഇന്ദ്രജ പങ്കുവെച്ച തന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. സിനിമയിൽ സജീവമായി നിന്ന സമയത്തെ വിവാഹത്തെ കുറിച്ചും പിന്നീട് സിനിമയിൽ നിന്നും വിട്ട് നിന്നതിനെ കുറിച്ചുമൊക്കെയാണ് താരം പറഞ്ഞത്. ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഏറെ ഇഷ്ട്ടമുള്ള മേഖല ആയിരുന്നു സിനിമ. സിനിമയിൽ സജീവമായി നിന്നപ്പോൾ ആണ് ഞാൻ വിവാഹിത ആകുന്നത്. അന്ന് സിനിമ ജീവിതത്തേക്കാൾ മനോഹരം കുടുംബ ജീവിതം ആയിരുന്നു എന്ന് എനിക്ക് തോന്നി. അത് കൊണ്ടാണ് വളരെ പെട്ടന്ന് തന്നെ ഞാൻ കുടുംബജീവിതം തിരഞ്ഞെടുത്തത്.

നിരവധി കഥാപാത്രങ്ങൾ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ വളരെ കുറച്ച് കാലം മാത്രമായിരുന്നു എനിക്ക് സിനിമയിൽ നിൽക്കാൻകഴിഞ്ഞത് . എന്നാൽ ഇന്ന് ആയാലും അഭിനയത്തിലേക്ക് തിരിച്ച് വരാൻ എനിക്ക് സന്തോഷമാണ്. ലഭിക്കുന്നത് ‘അമ്മ വേഷം ആണെങ്കിൽ പോലും അത് സന്തോഷത്തോടെ ഞാൻ ചെയ്യാൻ തയാറാണ്. എന്നാൽ ആ കഥാപാത്രത്തിന് സിനിമയിൽ പ്രാധാന്യമുണ്ടായിരിക്കണം എന്നുമാണ് ഇന്ദ്രജ പറഞ്ഞത്.