മലയാളത്തില്‍ ഒരുകാലത്ത് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തി കയ്യടി നേടിയ നടി ഇന്ദ്രജ നടത്തിയ വെളിപ്പെടത്തൽ ശ്രദ്ധേയമാകുകയാണിപ്പോൾ. നടിയിപ്പോൾ നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് വലിയ കടമ്പകള്‍ കടന്നാണ് ഇന്ദ്രജ വിവാഹ ജീവിതത്തിലേക്ക് കടന്നത്. വീട്ടുകാരെ എതിര്‍ത്ത് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. തുളുബ്രാഹ്മണ പെണ്‍കുട്ടിയായ ഇന്ദ്രജ മറ്റൊരു മതക്കാരനെ ഇഷ്ടപ്പെട്ടു. വലിയ കോലാഹലങ്ങള്‍ക്കിടയില്‍ ഇന്ദ്രജ തമിഴ് ടെലിവിഷന്‍ താരം അബ്സറിനെ വിവാഹം ചെയ്യുകയാണുണ്ടായത്. വിവാഹത്തിന് മുൻപ് താൻ വെച്ച ഒരു കണ്ടിഷനെക്കുറിച്ച് പറയുകയാണ് താരം, പ്രണയത്തിനു മുന്‍പേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ. മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സര്‍. അതോടെ മനസ്സു പറഞ്ഞു, ലോക്ക് ചെയ്യൂഞാന് പക്കാ വെജ് ആണ്. വിവാഹം കഴിഞ്ഞ് ഒരു കരാറുവച്ചു. നോണ്‍ ഞാന്‍ വീട്ടില്‍ പാചകം ചെയ്യില്ല. പുറമേ നിന്നു കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അതോടെ എല്ലാവരും ഹാപ്പി. മോള് സാറ ആറാം ക്ലാസിലാണ്. എന്നാണ് താരം പറയുന്നത്
എഫ്ഐആര്‍, ഉസ്താദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഇന്ദ്രജ വീണ്ടും ഒരു മലയാള ചിത്രത്തില്‍ സജീവമാകുകയാണ്. 12 സി എന്ന ചിത്രത്തിലാണ് ഇന്ദ്രജ 14 വര്‍ഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നത്. ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ നെടുമങ്ങാട്, അക്ഷത് സിംഗ്, അശ്വിൻ, മധുപാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളൊരുക്കുന്നത് ബി. കെ. ഹരിനാരായണന്, മധു വാസുദേവന്‍, തുമ്പൂര്‍ സുബ്രഹ്മണ്യന്, ജോയ് തമലം എന്നിവരാണ്. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. അടുത്തിടെ ഇന്ദ്രജ തെലുങ്ക് സിനിമകളിൽ നിറഞ്ഞുനിന്നിരുന്നു.
എണ്‍പത് തൊണ്ണൂറ് കാലഘട്ടത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ഇന്ദ്രജ. തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ ഒരു കാലത്ത് മലയാളത്തിലെ നിറസാന്നിധ്യമായിരുന്നു. 1993 ല്‍ സിനിമയിലേക്ക് എത്തിയ നടി തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തിയത്. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കിൽ സജീവമായി. പിന്നീട് തമിഴിലും നിരവധി സിനിമകളില്‍ ഇന്ദ്രജ അഭിനയിച്ചു. കന്നഡയില്‍ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് വരികയായിരുന്നു. കെ മധു സംവിദാനം ചെയ്ത ദ ഗോഡ്മാന് എന്ന ചിത്രമായിരുന്നു ഇന്ദ്രജയുടെ ആദ്യ മലയാള ചിത്രം.